ഇപ്പോഴും പ്രിയന്റെ വീട്ടിലാണ് താമസം: ലിസി

എല്ലാം എന്റെ സൗകര്യം ആരാണ് ചോദിക്കാന്‍. \'\'അതിന് നിങ്ങള്‍ക്കെന്താണ്? എവിടെ താമസിക്കണം എന്നു തീരുമാനിക്കുന്നത് ഞാനാണ്. എനിക്ക് അവകാശപ്പെട്ട സ്ഥലത്ത് തന്നെയാണ് ഞാന്‍ താമസിക്കുന്നത്. അല്ലാതെ നാട്ടുകാരുടെ ആരുടെയും സ്ഥലം കൈയേറിയല്ല താമസിക്കുന്നത്.\'\'
ഇപ്പോഴും നിങ്ങള്‍ പ്രിയദര്‍ശന്റെ ചെന്നൈയിലെ വീട്ടില്‍ തന്നെയാണ് താമസമെന്ന് വാര്‍ത്തകളുണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലിസി. പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലിസി. സെലിബ്രിറ്റി ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളോടും അച്ഛന് ചെലവിനു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതിവിധിയോടും ലിസി പ്രതികരിക്കുന്നുണ്ട്.
\'മാധ്യമങ്ങള്‍ക്ക് എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇത്രയും ക്യൂരിയോസിറ്റി. അതൊക്കെ എന്റെ സ്വകാര്യ കാര്യങ്ങളല്ലെ. ആവശ്യമുള്ള വാര്‍ത്തകള്‍ക്ക് ശ്രമിക്കാതെ അനാവശ്യമായ വാര്‍ത്തകള്‍ക്ക് ശ്രമിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍ വിദേശത്തെ ചില പാപ്പരാസി ജേര്‍ണലിസ്റ്റുകളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. ഇതൊട്ടും നല്ലതല്ല. ഞാന്‍ താമസിക്കുന്ന വീട്ടില്‍ പ്രിയനും അദ്ദേഹത്തിന്റേതായ ആവശ്യങ്ങള്‍ക്ക് വരാറുണ്ട്. അത് ആര്‍ക്കും വീതം വച്ച വീടല്ല. എനിക്കും എന്റെ മക്കള്‍ക്കും അവകാശപ്പെട്ട വീടാണത്. അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയേണ്ടത് പ്രിയനും കോടതിയുമാണ്.\'\' ഞങ്ങള്‍ തമ്മില്‍ മറ്റുപിണക്കങ്ങളില്ല..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























