എല്ലാം നല്ല ചിത്രങ്ങള്‍, ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച ചിത്രങ്ങളെന്ന് മഞ്ജു

നല്ലത് കണ്ടാല്‍ നല്ലത് പറയണം, അതാണ് മഞ്ജു വാര്യരുടെ രീതി. ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നതില്‍ സന്തോഷമറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.
ചാര്‍ലി, അടി കപ്യാരെ കൂട്ടമണി, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു നായികയായ ജോ ആന്റ് ദി ബോയി എന്ന ചിത്രവുമാണ് ക്രിസ്മസിന് തിയേറ്ററിലെത്തിയത്. മറ്റ് ചിത്രങ്ങള്‍ക്കൊപ്പം ദിലീപ് നായകനായ ടു കണ്‍ട്രീസിനെയും മഞ്ജു പ്രശംസിച്ചു എന്നതാണ് ആരാധകരിലെ കൗതുകം.
ചാര്‍ലി എന്ന ചിത്രം വളരെ മനോഹരമാണെന്നും ചിത്രം നല്‍കുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണെന്നും മഞ്ജു പറയുന്നു. യുവ ജനങ്ങളെ ഇളക്കിമറിച്ച ചിത്രമാണ് അടി കപ്യാരെ കൂട്ടമണി എന്നും മഞ്ജു അഭിപ്രായപ്പെട്ടു. ടു കണ്‍ട്രീസിന്റെ ബോക്‌സോഫീസ് കളക്ഷനെ കുറിച്ചാണ് മഞ്ജു പരമാര്‍ശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























