തമിഴിലും തെലുങ്കിലും തിളങ്ങി കീര്‍ത്തി

ബാല താരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായും അഭിനയിച്ചു. എന്നാല്‍ ദിലീപ് നായകനായ റിങ് മാസ്റ്റര്‍ എന്ന ചിത്രത്തോടെ കീര്‍ത്തിയെ മലയാളത്തിലേക്ക് കാണാറേയില്ല. മലയാളത്തില്‍ നിന്ന് ഓഫറുകള്‍ കുറവായതുക്കൊണ്ടാണെന്ന് കീര്‍ത്തി പറയുന്നു.
എന്നാല്‍ തമിഴിലും തെലുങ്കിലുമായി കീര്‍ത്തി ഇപ്പോള്‍ നല്ല തിരക്കിലാണ്. നേനു സൈലജ എന്ന തെലുങ്ക് ചിത്രമാണ് കീര്‍ത്തിയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
കിഷോര്‍ തിരുമലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2013ല്‍ പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























