ആരാധികയുടെ സ്വപ്നം പൂര്‍ത്തീകരിച്ച് ദിലീപ്

ആരാധകര്‍ താരങ്ങള്‍ക്ക് എന്നും ആവേശമാണ്. താരങ്ങളെ താരങ്ങളായി നിലനിര്‍ത്തുന്നതും ഈ ആരാധകരാണ്. പല താരങ്ങള്‍ക്കും ആരാധകരെ ഇഷ്ടമാണെങ്കിലും അവരെ ദൂരെ മാറ്റി നിര്‍ത്തുകയാണ് പതിവ്. താരാധനയൊക്കെ ദൂരെയല്ലെങ്കില്‍ ആരാധന മൂത്ത് ചിലപ്പോള്‍ പിച്ചലോ മാന്തലോ ഒക്കെ കിട്ടും. അതിനാലാണ് പല താരങ്ങളും അകലം പാലിക്കുന്നത്.
ഇവിടെയാണ് ദിലീപ് മാതൃകയാകുന്നത്. തന്നെ നിഷ്‌കളങ്കമായി സ്‌നേഹിക്കുന്ന ആരാധികയുടെ സ്‌നേഹം ദിലീപിന് കണ്ടില്ലെന്ന് വയ്ക്കാന്‍ പറ്റിയില്ല. എല്ലാ താര ജാഡകളും മാറ്റിവച്ച് ദിലീപ് വന്നിറങ്ങി.
ഓട്ടിസം ബാധിച്ച തിരുവനന്തപുരം സ്വദേശി സുമി രാജുവിനെ കാണാനാണ് ദിലീപ് എത്തിയത്. തിരുവനന്തപുരം പൂജപ്പുര ആയുര്‍വേദ ആശുപത്രിയിലാണ് തന്റെ പ്രിയപ്പെട്ട ആരാധികയെ കാണാന്‍ ഇന്നലെ അപ്രതീക്ഷിതമായി സമ്മാനങ്ങളുമായി ദീലീപ് എത്തിയത്.
ആറ് മാസം പ്രായമുള്ളപ്പോഴാണ് സുമിക്ക് ഓട്ടിസം ബാധിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനി രാജുവിന്റെയും മൂത്തമകളാണ് സുമി.
നാലാം വയസില്‍ തുടങ്ങിയ ആരാധനയ്ക്കു പതിനാറാം വയസിലും കുറവില്ല. സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ സുമി ദിലീപിന്റെ ആരാധികയാണ്. ദിലീപിന്റെ സി.ഐ.ഡി. മൂസയും കൊച്ചിരാജാവുമെല്ലാം കാണുമ്പോള്‍ പ്രത്യേക മാറ്റങ്ങള്‍ കണ്ടിരുന്നു.
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ദിലീപിനെ കണ്ടില്ലെങ്കില്‍ കരഞ്ഞു ബഹളം വയ്ക്കും. സ്‌പെഷല്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ദിലീപിന്റെ ചിത്രം കൈയിലുണ്ടാകും. ദിലീപ് സിനിമകളുടെ ആരാധികകൂടിയാണു സുമി. ഒരിക്കല്‍ പല്ലു പരിശോധിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയപ്പോള്‍ സുമിയെ ഡോക്ടര്‍ അനുനയിപ്പിച്ചതു ദിലീപിന്റെ ചിത്രങ്ങള്‍ കാട്ടിയാണെന്ന് അമ്മ മിനി ഓര്‍ക്കുന്നു.
ജ•നാ വൈകല്യമുള്ള സുമിക്ക് പല ചികിത്സകള്‍ പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. സംസാരിക്കാനുള്ള കഴിവും നഷ്ടമായി. എസ്.എ.ടി ആശുപത്രിയിലും പെരുമ്പാവൂര്‍ ഹോമിയോ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും പ്രയോജനം ലഭിച്ചില്ല. തുടര്‍ന്നാണു പൂജപ്പുര ആയുര്‍വേദ ആശുപത്രിയെക്കുറിച്ച് കേള്‍ക്കുന്നത്. ആറുവര്‍ഷമായി ഡോ. രോഷ്‌നി അനിരുദ്ധന്റെ ചികിത്സയിലാണു സുമി. മാറ്റങ്ങള്‍ കാണാനുണ്ടെന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും മിനി പറഞ്ഞു.
സുമിക്ക് ദിലീപിനോടുള്ള കടുത്ത ആരാധന മനസിലാക്കി ഒരു സ്വകാര്യ ചാനല്‍ നല്‍കിയ വാര്‍ത്തയാണ് ദിലീപിനെ ഇവിടെയെത്തിയച്ചത്. അടൂര്‍ സ്വദേശികളായ രാജു മിനി ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. ഇളയ മകന്‍സിജു രാജു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധികയെക്കുറിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ദിലീപ് പറഞ്ഞു. ഇവിടെ എത്തിച്ചേരാന്‍ അല്‍പ്പം വൈകി. എങ്കിലും നേരില്‍ കണ്ടതില്‍ അതീവ സന്തോഷമുണ്ട്. ഒപ്പം അസുഖം ബാധിച്ച നിരവധി കുട്ടികളേയും കാണാന്‍ സാധിച്ചു. എത്രയും വേഗം ഇവരുടെ അസുഖം മാറണമെന്ന പ്രാര്‍ഥനയുണ്ടാകുമെന്ന് അറിയിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























