ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ നായിക ആരെന്നോ?

മലയാളത്തിന് പുതിയൊരു നായിക കൂടി. ദുല്‍ഖറിന്റെ നായികയായാണ് ആ സുന്ദരി മലയാളസിനിമലോകത്തേക്ക് എത്തുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം ആന്‍ഡ്രി, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണയെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ രാജീവ് രവിയാണ് പുതിയ നായികയെ മലയാളത്തിലെത്തിക്കുന്നത്.
കമ്മാട്ടി പാടം എന്ന ചിത്രത്തിലൂടെ ഷോണ്‍ റോമി എന്ന മോഡല്‍ അരങ്ങേറുന്നുത്. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ദുല്‍ഖറിന് വേണ്ടി നടിയെ കണ്ടെത്തിയത്.മോഡല്‍ രംഗത്തു നിന്നാണ് ഷോണ്‍ റോമി വെള്ളിത്തിരയിലേക്കെത്തുന്നത്.
ബയോട്ടിക് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ഷോണ്‍ കൊച്ചി, കടവന്തറ സ്വദേശിയാണ്.രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ദുല്‍ഖറിന് വേണ്ടി നടിയെ കണ്ടെത്തിയത്. ദുല്‍ഖറിന്റെ വലിയ ആരാധികയാണ് താനെന്ന് ഷോണ്‍ പറയുന്നു. വളരെ ക്ഷമയുള്ള, സപ്പോര്‍ട്ടീവായ നടനാണ് ദുല്‍ഖറെന്നും നടി അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















