ദൃശ്യം സിംഹള ഭാഷയിലേക്ക്

മലയാള സിനിമയുടെ എക്കാലത്തേയും വലിയ വിജയമായ ദൃശ്യം വീണ്ടും റീമേക്കിലേക്ക്. ശ്രീലങ്കയിലെ സിംഹള ഭാഷയിലാണ് ചിത്രത്തിന്റെ റീമേക്ക് നടക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട പതിപ്പുകള്‍ മുന്പ് ഇറങ്ങിയിരുന്നു. ശ്രീലങ്കയിലും പരിസരത്തുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ദ്രുതഗതിയില്‍ നടക്കുകയാണ്.
ഹരിചന്ദ്ര എന്ന തമിഴ് ചിത്രമൊരുക്കിയ ചെയ്യാര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലങ്കന്‍ നടനായ ജാക്‌സണ്‍ ആന്റണിയാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















