Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വനിത ഫിലിം അവാര്‍ഡ്: പൃഥ്വി രാജ് മികച്ച നടന്‍, പാര്‍വതി നടി

16 FEBRUARY 2016 10:58 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാര്‍ഡായ സെറ വനിത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടന്‍. നിവിന്‍പോളി ജനപ്രിയ നടന്‍. പാര്‍വതി മികച്ച നടി. ജനപ്രിയ നടി നമിത പ്രമോദ്. അര നൂറ്റാണ്ടിലേറെയായി അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ കാഴ്ചവച്ച കെ .പി.എ.സി. ലളിതയ്ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ മൊയ്തീനായി പ്രേക്ഷകരുടെ മനം കവര്‍ന്നഅഭിനയമാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. പ്രേമം സിനിമയിലെ ജോര്‍ജിലൂടെ മലയാളിയുടെ മനസ്സില്‍ നിവിന്‍പോളി ജനപ്രിയ നടനായി. എന്നു നിന്റെ മൊയ്തീനിലെയും ചാര്‍ലിയിലെയും അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിയും ചന്ദ്രേട്ടന്‍ എവിടയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ നമിത ജനപ്രിയ നടിയുമായി. ആര്‍.എസ്. വിമല്‍ ആണ് മികച്ച സംവിധായകന്‍ (എന്നു നിന്റെ മൊയ്തീന്‍). ടു കണ്‍ട്രീസിലെ നായകനും നായികയുമായി മാറിയ ദിലീപും മംമ്തയുമാണ് മികച്ച താരജോഡി. സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച എന്നു നിന്റെ മൊയ്തീന്‍ മികച്ച സിനിമയായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് അന്‍വര്‍ റഷീദ് നിര്‍മിച്ച പ്രേമം ആണ് ജനപ്രിയ സിനിമ. വനിത, മലയാള മനോരമ എന്നിവയില്‍ പ്രസിദ്ധീകരിച്ച കൂപ്പണുകള്‍ പൂരിപ്പിച്ചയച്ചും വനിത ഫേയ്‌സ് ബുക്ക് പേജ്, മനോരമ ഓണ്‍ലൈന്‍, പോളിങ് ബൂത്തുകള്‍ എന്നിവ വഴിയും ഒന്നരലക്ഷത്തിലധികം പേരാണ് പോയ വര്‍ഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കാന്‍ 25 അവാര്‍ഡുകളാണ് വനിത ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌പെഷല്‍ പെര്‍ഫോമന്‍സ് (നടന്‍) ജയസൂര്യ (സുസുസുധി വാത്മീകം.), സ്‌പെഷല്‍ പെര്‍ഫോമന്‍സ് (നടി) റിമ കല്ലിങ്കല്‍ (റാണി പത്മിനി), തിരക്കഥാകൃത്ത് സലിം അഹമ്മദ് (പത്തേമാരി), സഹനടന്‍- ചെമ്പന്‍ വിനോദ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ചാര്‍ലി ), സഹനടി- ലെന (എന്നു നിന്റെ മൊയ്തീന്‍), മികച്ച വില്ലന്‍- നെടുമുടിവേണു (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര ), ഹാസ്യ നടന്‍- അജു വര്‍ഗീസ്.(ഒരു വടക്കന്‍ സെല്‍ഫി, ടു കണ്‍ട്രീസ് ), ഗാനരചയിതാവ് - റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു പുഴ െമലിഞ്ഞു ....എന്നു നിന്റെ മൊയ്തീന്‍ ), ഗായകന്‍- വിജയ് യേ ശുദാസ് ( മലരേ നിന്നെ കാണാതിരുന്നാല്‍..... പ്രേമം), ഗായിക- വൈക്കം വിജയലക്ഷ്മി (കൈക്കോട്ടും കണ്ടിട്ടില്ല...ഒരു വടക്കന്‍ സെ ല്‍ഫി). സംഗീത സംവിധായകന്‍- രാജേഷ് മുരുകേശന്‍ (പ്രേമത്തിലെ ഗാ നങ്ങള്‍), ഛായാഗ്രാഹകന്‍- ജോമോന്‍ ടി ജോണ്‍ (എന്നു നിന്റെ മൊയ്തീന്‍,ചാര്‍ലി ), പുതുമുഖ നടി - സായ് പല്ലവി (പ്രേമം).  പുതുമുഖ നടന്മാര്‍ - ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍.(പ്രേമം). പുതുമുഖ സംവിധായകന്‍- ജോണ്‍ വര്‍ഗീസ് (അടി കപ്യാരെ കൂട്ടമണി), നൃത്ത സംവിധായകന്‍- ദിനേശ് മാസ്റ്റര്‍. (അമര്‍ അക്ബര്‍ അന്തോണി)

വനിത മുഖ്യ ആതിഥേയത്വം വഹിക്കുന്ന പതിമൂന്നാമത്തെ ചലച്ചിത്ര അവാര്‍ഡു ദാനചടങ്ങാണിത്. ഫെബ്രുവരി 21 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (51 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends