മഹേഷിന്റെ പ്രതികാരം കണാനെത്തിയവരെ ടിക്കറ്റ് കൗണ്ടറില്‍ ഞെട്ടിച്ച് ഫഹദ് ഫാസില്‍
ടിക്കറ്റ് കൗണ്ടറില്‍ നിന്നു തുടങ്ങാം. പയ്യന്നൂരിലെ തിയേറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വിതരണക്കാരനായി ഫഹദ് ഫാസില്‍. പുതിയ സിനിമയുടെ ചിത്രീകരണമെന്ന് കരുതിയെങ്കില്‍ തെറ്റി. തന്റെ ചിത്രമായ 'മഹേഷിന്റെ പ്രതികാരം' കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് നല്കി ഓരോ ഹലോ പറയാനായാണ് ഫഹദ് ടിക്കറ്റ് കൗണ്ടറിന്റെ ചാര്‍ജ് ഏറ്റെടുത്തത്.
സിനിമ കാണാനുള്ള ആവേശത്തില്‍ ടിക്കറ്റ് കൗണ്ടറിലെത്തിയവരെല്ലാം ഞെട്ടി. ആരാധകരെ കാണാന്‍ മഹേഷ് നേരിട്ടിറങ്ങിവന്ന പ്രതീതി. തിരക്കില്‍ ടിക്കറ്റ് നല്‍കുന്നയാളുടെ മുഖം നോക്കാതെ ടിക്കറ്റുംവാങ്ങി പോകാന്‍ തുടങ്ങിയവരെയും ഫഹദ് വിട്ടില്ല. ടിക്കറ്റിനൊപ്പം കയ്യില്‍ പിടിച്ച് ഓരോ ഹലോകൂടി നല്കുമ്പോള് ഓര്‍ക്കാപ്പുറത്ത് ഇഷ്ടതാരത്തെ കണ്ടത് ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പ്രതീതി നല്കി പല ആരാധകര്‍ക്കും.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. മഹേഷിന്റെ പ്രതികാരം സിനിമ പ്രദര്‍ശനം നടക്കുന്ന പയ്യന്നൂരിലെ തിയേറ്ററിലേക്ക് ചിത്രത്തിന്റെ പ്രമോഷനുമായാണ് ഫഹദും കൂട്ടരുമെത്തിയത്. സഹനടന്‍ സൗബിന് ഷാഹിറും സംവിധായകന് ദിലീഷ് പോത്തനും നിര്‍മ്മാതാവ് ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു. സിനിമയെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണം നേരിട്ടറിയുകയും സംഘത്തിന്റെ ലക്ഷ്യമായിരുന്നു. മുക്കാല്‍ മണിക്കൂറോളം ആരാധകര്‍ക്കൊപ്പം ചിലവഴിച്ചാണ് സംഘം മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha