എടോ ഞാനാ മമ്മൂട്ടിയാ... മമ്മൂട്ടിയുടെ ആ ഫോണ്‍കോള്‍ ഞെട്ടിച്ചുവെന്ന് ഗിന്നസ് പക്രു
മമ്മൂട്ടിയുടെ അപ്രതീക്ഷിതമായ ആ ഫോണ്‍കോള്‍ തന്നെ ഞെട്ടിച്ചുവെന്ന് പക്രു. മമ്മൂട്ടി തന്നെ ആദ്യം ഫോണില്‍ വിളിച്ച അനുഭവം പങ്കുവച്ച് പക്രു. ഒരു സ്വകാര്യ ചാനലില്‍ പക്രുവിന്റെ പരിപാടിയുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ പത്തരമണിയായി.അപ്പോഴാണ് മൊബൈലിലേക്ക് ഒരു കോള്‍ വന്നത്. 'ഞാന്‍ മമ്മൂട്ടിയാണ്. തന്റെ പ്രോഗ്രാം കണ്ടു. അസ്സലായിട്ടുണ്ട്. കീപ്പിറ്റപ്പ്' എന്ന് പറഞ്ഞു. സുഹൃത്തുക്കളിലാരോ ശബ്ദം മാറ്റിവിളിച്ച് പറ്റിക്കുകയാണെന്നാണ് പക്രു ആദ്യം വിചാരിച്ചത്.
സര് മമ്മൂക്ക തന്നെയാണോ എന്ന് പക്രു ചോദിച്ചു. 'എന്താടോ നിനക്കൊരു വിശ്വാസമില്ലാത്തത്. സംശയമുണ്ടെങ്കില്‍ ഫോണ്‍ കട്ട് ചെയ്തിട്ട് നമ്പറ് നോക്കിക്കൊള്ളൂ, യഥാര്‍ത്ഥ മമ്മൂട്ടി തന്നെ' എന്നായിരുന്നു മറുവശത്തുനിന്നുള്ള മറുപടി. പറഞ്ഞത് ശരിയാണ്, നല്ലത് ചെയ്താല്‍ അഭിനന്ദിക്കുന്നത് മമ്മൂട്ടി എന്ന മഹാ നടന്റെ രീതിയാണ് ഗിന്നസ് പക്രു പറയുന്നു. അത് പോലെ മോശം ചെയ്താല്‍ പ്രതികരിക്കുകയും ചെയ്യും. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടി മമ്മൂട്ടി ലൊക്കേഷനില്‍ വഴക്കുണ്ടാക്കുന്നത് നിത്യ സംഭവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha