അവരുടെ രാവുകളില്‍ ഹണി റോസ്
കേരളത്തിലെ യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയ ചിത്രമായിരുന്നു 1978 ല്‍ ഐവി ശശി സംവിധാനം ചെയ്ത്, സീമ അഭിനയിച്ച അവളുടെ രാവുകള്‍ എന്ന ചിത്രം. ഈ പേരിന് സമാനമായൊരു ചിത്രം വരുന്നു മലയാളത്തില്‍, അവരുടെ രാവുകള്‍.എന്നാല്‍ പേരിലെ സാമ്യമല്ലാതെ മറ്റൊരു ബന്ധവും അവളുടെ രാവുകള്‍ക്കും അവരുടെ രാവുകള്‍ക്കും തമ്മിലില്ല. ഹണി റോസ് നായികയായെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ആസിഫ് അലിയുമാണ് താരങ്ങള്‍. ഫിലിപ്സ് ആന്റ് ദി മങ്കിപെന്നിലൂടെ ശ്രദ്ധേയനായ ഷനില്‍ മുഹമ്മദാണ് അവരുടെ രാവുകള്‍ എന്ന പേരില്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി റോസ് ചിത്രത്തില്‍ നായികയായെത്തുന്നു. ഒരു സുപ്പൂരിയര്‍ ഓഫീസറുടെ വേഷത്തിലാണ് ഹണി എത്തുന്നത്. മൈ ബോസില്‍ മംമ്ത മോഹന്‍ദാസ് ചെയ്ത കഥാപാത്രവുമായി സാമ്യമുണ്ടെന്ന് സംവിധായകന് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha