രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജപോസ്റ്റുകളെന്ന് പൃഥ്വിരാജ്

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി തന്റെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പ്രസ്താവനകള്‍ തന്റേതല്ലെന്ന് പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തനിക്ക് തന്റേതായ വ്യക്തമായ നിലപാടുകളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് തന്റെ പ്രസ്താവനകളല്ലെന്നപം പൃഥ്വി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി എന്റേതെന്ന രീതിയില്‍ ചില പ്രസ്താവനകള്‍ വരുന്നതായി കാണുന്നു. നമ്മുടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ എനിക്ക് എന്റേതായ വ്യക്തമായ നിലപാടുണ്ട്. പക്ഷേ ഈ പ്രചരിപ്പിക്കപ്പെടുന്നതൊന്നും ഞാന്‍ പറഞ്ഞതല്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
ഓണ്‍ലൈനില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെതന്നെ ആരുടെ പേരിലും എന്ത് പ്രചരണവും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടത്താമെന്ന് കരുതുന്ന ഏതോ രഹസ്യ ജീനിയസാണ്/ ജീനിയസുകളാ'ണ് ഇതിന് പിന്നിലെന്നും പൃഥ്വി പറഞ്ഞു. തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം വിനിയോഗിക്കണം. നിങ്ങളുടെ വോട്ട് എണ്ണപ്പെടട്ടെ.. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം ചലനാത്മകമാവട്ടെ എന്നാശംസിച്ചാണ് പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍ത്തുന്നത്. കണ്‍മുന്നില്‍ നടക്കുന്ന വികസനം കണ്ടില്ലെന്ന് നടിച്ച് അന്ധമായി എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന പ്രസ്താവനയാണ് പൃഥിയുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















