ആടുപുലിയാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജയറാമിന്റെ ഹൊറര്‍ ത്രില്ലര്‍ ആടുപുലിയാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദി ചലച്ചിത്ര താരം ഓംപുരി മലയാളത്തിലേക്ക് തിരികെയെത്തുന്നുവെന്ന സവിശേഷതയും ആടുപുലിയാട്ടത്തിനുണ്ട്.
നടി രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സിദ്ദിഖ്, രമേഷ് പിഷാരടി, തമിഴ്‌നടന്‍ സമ്പത്ത്, ഷീലു എബ്രാഹം, എന്നിവരണ് മറ്റു വേഷങ്ങളിലെത്തുക. ദിനേഷ് പള്ളത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഗ്രാന്റ് ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















