മിയ തെലുങ്കിലേക്ക്

മലയാളികളുടെ പ്രിയ നായികയായ മിയ ഇനി തെലുങ്കിലേക്കും. നടന്‍ സുനില്‍ നായകനാകുന്ന ചിത്രത്തിലാണ് മിയ നായികയാകുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഹൈദരാബാദില്‍ നടഡന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിലും താരം പങ്കെടുത്തിരുന്നു.ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരുചുരി കിരീതിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുമെന്നാണ് കരുതുന്നത്.ഹലോ നമസ്‌തേയാണ് മിയ അവസാനമായി അഭിനയിച്ച മലയാളം ചിത്രം. തമിഴില്‍ ശശികുമാര്‍ നായകനായ വെട്രിയാണ് മിയയുടെ അടുത്ത വരാനുള്ള തമിഴ് ചിത്രം. ചിത്രത്തില്‍ ശശികുമാറിന്റെ നായിയായ മലയാളി പെണ്‍കുട്ടിയുടെ വേഷമാണ് മിയയ്ക്ക്. വിജയ് ആന്റണി നായകനായി എത്തുന്ന യമന്‍ എന്ന ചിത്രത്തിലും മിയയാണ് നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















