വെള്ളിമൂങ്ങ ഇനി വെള്ളക്കടുവ

ബിജു മോനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന് വെള്ളക്കടുവ എന്ന് പേരിട്ടു. ജോസ് തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബാബു ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൃശ്ശൂര്‍ പശ്ചാതലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഏപ്രില്‍ പകുതിയോടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കും. ബിജുമേനോനൊപ്പം ഇന്നസെന്റും ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നു.
നര്‍മ്മത്തിന് ഏറെ പ്രധാന്യമുള്ള ഒരു കഥയാണ് സിനിമ പറയുന്നത്. ലോലപ്പന്‍ എന്ന ജൂവലറി ഉടമയുടെ വേഷത്തിലേണ് ഇന്നസെന്റ് എത്തുന്നത്. ലോനപ്പന്‍ സിനിമ നിര്‍മ്മാതാവ് കൂടിയാണ്. ലോലപ്പന്റെ ഡ്രൈവറും മാനേജറും എല്ലാമായി നില്‍ക്കുന്നതാണ് ബജുമേനോന്റെ കഥാപാത്രം. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് സിനിമയിലെ പല നര്‍മ്മ രംഗങ്ങളും രൂപപ്പെടുന്നത്.
ഭാഗ്യം എന്നതിന് എല്ലാത്തിനും മീതേ പരിഗണന നല്‍കുന്ന ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയാണ് ബിജു മേനോന്റെ കഥാപാത്രം. എങ്ങനെയും പണമുണ്ടാക്കണമെന്നാണ് അയാളുടെ ലക്ഷ്യം. അയാള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനകം ജില്ലയിലെ ഏറ്റവും വലിയ പണക്കാരനാകണം. അതിനായി ഏതറ്റം വരെയും പോകാന്‍ അയാള്‍ തയ്യാറാണ്, ബിജുമേനോന്റെ കഥാപാത്രത്തെ തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.
എം പത്മകുമാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം വാസ്തവത്തിലെ നായക കഥാപാത്രവുമായി ബിജുമേനോന്റെ കഥാപാത്രത്തിന് സാമ്യം ഉണ്ടെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. വാസ്തവത്തിന്റെ ഒരു കോമിക് പതിപ്പായി വേണമെങ്കില്‍ വെള്ളക്കടുവയെ വിശേഷിപ്പിക്കാമെന്ന് ബാബു ജനാര്‍ദ്ദനന്‍ പറഞ്ഞു. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയാണ് റിലീസിന് തയ്യാറെടുക്കുന്ന ബിജുമേനോന്‍ ചിത്രം. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലും ബിജുമേനോന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















