രമണിയേച്ചി ടീമിന്റെ സിനിമ വരുന്നു

രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വചിത്രമൊരുക്കിയ യുവാക്കളുടെ ടീം ഇനി ഒരു മുഴു നീള ചിത്രവുമായി എത്തുന്നു. കവി ഉദ്ദേശിച്ചത് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, ബിജുമേനോന്‍, നരേന്‍ എന്നിവരാണ് സിനിമയില്‍ നായക വേഷത്തില്‍ എത്തുന്നത്.
രമണിയേച്ചിയുടെ നാമത്തിലിന് തിരക്കഥ എഴുതിയ കുട്ടി മാര്‍ട്ടിനാണ് സിനിമയ്ക്കും തിരക്കഥ എഴുതുന്നത്. ലിജു തോമസ് തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല. ഈ മാസം 20ന് ചിത്രീകരണം ആരംഭിക്കും.
നാട്ടിന്‍പുറത്തെ ജീവിതം പശ്ചാതലമാക്കിയാണ് സിനിമ കഥ പറയുന്നത്. നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരിട്ടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ആസിഫ് അലി തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷെഹനാദ് ജലാല്‍.
രമണിയേച്ചിയുടെ നാമത്തില്‍ കണ്ടതിനു ശേഷമാണ് ആസിഫ് അലി ഇവര്‍ക്കായി ഡേറ്റ് നല്‍കിയത്. രമണിയേച്ചിയുടെ നാമത്തില്‍ ഇതിനകം 54 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















