വാളയാര്‍ പരമശിവം വീണ്ടുമെത്തുമെന്ന് ദിലീപ്

ദിലീപിന് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കിയ വാളയാര്‍ പരമശിവം എന്ന കഥാപാത്രം വീണ്ടുമെത്തുന്നു. വാളയാര്‍ പരമശിവത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ദിലീപ് വ്യക്തമാക്കി. ആരാധകരുമായി നടത്തിയ ലൈവ് ഫെയ്‌സ്ബുക്ക് ചാറ്റിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
കിംയര് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായും ദിലീപ് വ്യക്തമാക്കി. ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. അതിന് ശേഷം അടൂര്‍ സാറിന്റെ പടമാണ് ചെയ്യാന്‍ പോകുന്നതെന്നും ദിലീപ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















