ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു: അജു വര്‍ഗീസ്

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയേറ്ററില്‍ എത്തി. അജു വര്‍ഗീസായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചത്. വിനീത് ശ്രീനിവാസനില്‍ നിന്ന് സംവിധാനം പഠിക്കണമെന്ന അജു വര്‍ഗീസിന്റ ആഗ്രഹമാണ് ഇതോടെ സഫലമായത്.എന്നാല്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അജു വര്‍ഗീസിന് ചിത്രീകരണ സമയത്ത് കഷ്ടപാട് കുറച്ചൊന്നുമായിരുന്നില്ല.
അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ ചിത്രീകരണ സമയത്ത് എത്താതിരുന്നതാണ് അജുവിന് ജോലികള്‍ ഇരട്ടിയാകാന്‍ കാരണം.ചിത്രീകരണം തീരുന്നത് വരെ നന്നായി ഒന്ന് ഉറങ്ങാന്‍ പോലും് കഴിഞ്ഞില്ലെന്ന് അജു പറഞ്ഞു. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് പോകുന്ന വഴി വണ്ടിയിലിരുന്നായിരുന്നവത്രേ അജു ഉറങ്ങിയിരുന്നത്.എന്തായാലും ചിത്രത്തിന്റെ കഷ്ടപാടിന്റെ ഫലം കണ്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















