തിരഞ്ഞെടുപ്പില്‍ താരാധിപത്യം വിലപ്പോവില്ലെന്ന് സിബിമലയില്‍

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളുടെ ഘോഷയാത്ര തന്നെയാണ്. വിവിധ രാഷ്ട്രീ യ പാര്‍ട്ടികള്‍ക്കായി മത്സരത്തിന് ഇറങ്ങുന്ന സിനിമാ താരങ്ങള്‍ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ തങ്ങളുടെ വിജയം ഉറപ്പു വരുത്തുന്നതിനായി പ്രചാരണ പരിപാടി പൊടിപൊടിക്കുകയാണ് താരങ്ങള്‍. എന്നാല്‍ വീണ്ടും താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
സംവിധായകന്‍ സിബി മലയിലാണ് രംഗത്തു വന്നിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ താരാധിപത്യം വിലപ്പോവില്ലെന്ന് സിബിമലയില്‍. താരമായതു കൊണ്ടുമാത്രം ആരും ജയിക്കില്ലെന്ന് സിബി പറഞ്ഞു.കേരളത്തില്‍ കൃത്യമായ രാഷ്ട്രീയത്തിന് മാത്രമേ പ്രസക്തിയുള്ളു. മുന്‍പ് നടന്‍ മുരളി മത്സരിച്ചപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















