ഫഹദ് ഫാസിലിന് വഞ്ചനാകേസില്‍ മുന്‍കൂര്‍ ജാമ്യം

'അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍' എന്ന സിനിമയില്‍ നായകനായി അഭിനയിക്കുന്നതിന് 14 ലക്ഷം രൂപ കരാര്‍ ഒപ്പിട്ട് വാങ്ങിയശേഷം അഭിനയിച്ചില്ലെന്നാണ് കേസ്.ഫഹദ് പിന്മാറിയതിനെ തുടര്‍ന്ന് തനിക്ക് മൂന്നുകോടി രൂപ നഷ്ടമുണ്ടായതായി ആരോപിച്ച് ഹര്‍ജിക്കാരന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കി. ഹര്‍ജി സ്വീകരിച്ച കോടതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തതല്ലാതെ കഥയെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞിരുന്നില്ലെന്ന് ഫഹദിന്റെ അഭിഭാഷകന്‍ അഡ്വ. ബി ശിവദാസ് പറഞ്ഞു. പിന്നീട് കഥ കേട്ടപ്പോള്‍ സിനിമയ്ക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കിയാണ് ഫഹദ് ഇതില്‍നിന്ന് പിന്മാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















