സര്‍ക്കാര്‍ ജോലി കിട്ടിയ ശേഷമേ വിവാഹമുള്ളൂവെന്ന് സനൂഷ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സനൂഷ. നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ മനസിനെ കീഴടക്കിയ നടി കൂടിയാണ് സനൂഷ. സനൂഷ എപ്പോള്‍ വിവാഹം ചെയ്യുമെന്നാണ് പലരുടെയും ചോദ്യം. നല്ലൊരു സര്‍ക്കാര്‍ ജോലി കിട്ടിയ ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നൂള്ളൂവെന്ന് സനൂഷ പറയുന്നു.
പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തു കൊണ്ടിരിക്കുന്ന സനൂഷ ഇപ്പോള്‍ അല്‍പം തിരക്കിലുമാണ്. ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് സനൂഷ ഇപ്പോള്‍. വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തുന്ന കാര്യത്തെ കുറിച്ച ചിന്തിച്ചിട്ടില്ലെന്ന് സനൂഷ പറയുന്നു. കണ്ണൂരിലെ കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വാത്സല്യം എന്ന സംഘടനയുടെ കണ്ണൂരിലെ ബ്രാന്‍ഡ് അംബാസഡറാണ് സനൂഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















