മമ്മൂട്ടിയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റിയില്ല : ജയറാം

മമ്മൂക്കയുടെ ഒരു ആഗ്രഹമായിരുന്നു ദളപതി ചിത്രത്തില്‍ താന്‍ അഭിനയിക്കുക എന്നത്. എന്നാല്‍ മലയാളത്തിലെ മറ്റ് തിരക്കുകള്‍ കാരണമാണ് താന്‍ ആ ചിത്രം ഉപേക്ഷിച്ചതെന്ന് ജയറാം പറയുന്നു. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറയുന്നത്.ചിത്രത്തിലേക്ക് തന്നെ നിര്‍ദ്ദേശിച്ചത് മമ്മൂക്കയായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന് വേണ്ടി മൂന്ന് മാസം പൂര്‍ണ്ണമായി മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് ജയറാം പറയുന്നു.
ചിത്രത്തില്‍ ജയറാമിനെ പരിഗണിച്ച വേഷത്തിലേക്ക് പിന്നീട് വന്നത് അരവിന്ദ് സ്വാമിയായിരുന്നു. അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ദളപതി.1991ല്‍ രജനികാന്തിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ദളപതി. അരവിന്ദ് സ്വാമി, ജയശങ്കര്‍, ശ്രീദിവ്യ, അമരീഷ് പുരി, ഭാനുപ്രിയ, ശോഭന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















