സനുഷയ്ക്ക് എം.എ പരീക്ഷ

ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യാതെ പരീക്ഷയുടെ ചൂടിലാണ് നടി സനുഷ. എംഎ ഫസ്റ്റ് ഇയര്‍ എക്‌സാമാണ് നടക്കുന്നത്. അതുകൊണ്ട് കൊച്ചിയിലുണ്ട്. അത് കഴിഞ്ഞ് കണ്ണൂരിലേക്ക് പോകും. ഒരു മുറൈ വന്ത് പാര്‍ത്തായ എപൂര്‍ത്തിയായി. ഉണ്ണി മുകുന്ദനാണ് നായകന്‍. കബീറ എന്ന കന്നട പടത്തില്‍ അഭിനയിച്ചിരുന്നു. അതിന്റെ ഓഡീയോ റിലീസുണ്ട്. പരീക്ഷ കഴിഞ്ഞാല്‍ അതിനായി ബാംഗ്ലൂരില്‍ പോകും. ശിവരാജ്കുമാറാണ് നായകന്‍. കവി കബീര്‍ദാസിന്റെ ജീവിതകഥയാണ് കബീറയില്‍ പറയുന്നത്.
ഉണ്ണീമുകുന്ദനുമായി വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ ഉണ്ണിയും സനൂഷയും തമ്മിലുള്ള വിവാഹ സീനുണ്ട്. അതിന്റെ ഫോട്ടോസ് ആറോ ഫെയ്‌സ്ബുക്കിലിട്ടതാകാമെന്ന് താരം പറഞ്ഞു. ചിലപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ചെയ്തതാകാം. പഠനം പൂര്‍ത്തിയായ ശേഷമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ എന്നും താരം വ്യക്തമാക്കി. സിനിമയില്‍ എല്ലാക്കാലവും നില്‍ക്കാനൊന്നും പറ്റില്ല. ജീവിതത്തില്‍ പല ഉത്തരവാദിത്തങ്ങളുമില്ലേ, അതുകൊണ്ട് വിദ്യാഭ്യാസവും നല്ല ജോലിയും വേണമെന്നാണ് സനുഷ പറയുന്നത്.
തമിഴ്, കന്നട സിനിമകളില്‍ നിന്ന് നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും തല്‍ക്കാലം പരീക്ഷയ്ക്ക് ശേഷം വരുന്ന ഓഫറുകളേ സ്വീകരിക്കൂ. പരീക്ഷയ്ക്കുള്ള പഠനത്തിനിടെ വണ്ണം കുറയ്ക്കാനുള്ള പരിശ്രമത്തിലുമാണ് താരം. ചൂട് കൂടിയതോടെ നോണ്‍വെജ് പൂര്‍ണമായും ഒഴിവാക്കി. വെജിറ്റബിള്‍സും ഫ്രൂ്ട്ട്‌സും മാത്രമാണ് കഴിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















