Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ

മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന് നടി ഷംന കാസിം

16 APRIL 2016 03:16 AM IST
മലയാളി വാര്‍ത്ത.

മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന് നടി ഷംന കാസിം. മലയാള സിനിമയ്ക്ക് എന്റെ ഭാഗത്ത് നിന്നും ഒരു ദ്രോഹവും ഉണ്ടായിട്ടില്ല. പല ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ട് പറഞ്ഞ പ്രതിഫലം പോലും തന്നിട്ടില്ല. എന്നിട്ടും എന്തിനാണ് തന്നോട് അവഗണന കാണിക്കുന്നത് മനസിലാകുന്നില്ലെന്ന് നടി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. നായികയായി അഭിനയിച്ച ചിത്രങ്ങളില്‍ പറഞ്ഞ പ്രതിഫലത്തിന്റെ പകുതി പോലും തന്നിട്ടില്ലെന്ന് നടി പറയുന്നു. ലൊക്കേഷനില്‍ സംവിധായകന്‍ പറയുന്ന സമയത്താണ് താന്‍ എത്തിയിട്ടുള്ളത്. എന്നിട്ടും ഞാന്‍ വാശി പിടിച്ച് പ്രതിഫലം വാങ്ങാന്‍ നിന്നിട്ടില്ല. പല സിനിമകളിലും എനിക്ക് നല്ല റോളുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ക്ഷണിച്ച ശേഷം തഴയപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു.
മലയാള സിനിമയില്‍ നിന്ന് നായികയായി ഒരു ഓഫര്‍ വന്നിരുന്നു. അഭിനയിക്കാന്‍ കരാറില്‍ ഒപ്പിട്ടതിന് ശേഷം ലൊക്കേഷനില്‍ എത്തുമ്പോള്‍ പറഞ്ഞ് ഉറപ്പിച്ച വേഷമെ ആയിരിക്കില്ല. പലപ്പോളും അതിഥി താരായി മാത്രം ഒതുക്കി നിര്‍ത്തിയിട്ടുണ്ട്. ഷംന കാസിം പറയുന്നു. തമിഴിലും തെലുങ്കിലുമായി നല്ല വേഷങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. അതെല്ലാം താന്‍ മാക്‌സിമം ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇപ്പോഴും താന്‍ മലയാളത്തില്‍ നിന്ന് നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും നടി ഷംന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (5 minutes ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (37 minutes ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (2 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (3 hours ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (3 hours ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (4 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (4 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (5 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (5 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (6 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (6 hours ago)

Malayali Vartha Recommends