മാളൂട്ടി ചിത്രത്തിനായി ഷൂട്ട് ചെയ്ത കുളിമുറി രംഗങ്ങള്‍ വാട്‌സ്അപ്പില്‍

24 വര്‍ഷം മാളൂട്ടി സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത നടന്റെയും നടിയുടെയും ചൂടന്‍ രംഗങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു. ജയറാമിന്റെയും ഉര്‍വശിയും കുളിമുറിയില്‍ നില്കുന്നതാണ് വീഡിയോയിലുള്ളത്. ആരുടെയൊക്കെയോ ശബ്ദം വീഡിയോയില്‍ അവ്യക്തമായി കേള്‍ക്കാം. ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളൂട്ടി. 1992 തിയറ്ററുകളില്‍ തകര്‍ത്തോടിയിരുന്നു മാളൂട്ടി.
ദമ്പതികളുടെ മകള്‍ കുഴല്‍ക്കിണറില്‍ വീഴുന്നതും പിന്നീട് അതിസാഹസികമായി രക്ഷപ്പെടുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ജയറാമും ഉര്‍വശിക്കുമൊപ്പം ബേബി ശ്യാമിലിയുമാണ് പ്രധാന റോളിലെത്തിയത്. ജോണ്‍സണ്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം പ്രഗത്ഭരായിരുന്നു.
ചിത്രത്തില്‍ ഉണ്ണികൃഷ്ണനും (ജയറാം) രാജിയും (ഉര്‍വ്വശി) കുളിമുറിയില്‍ പ്രണയസല്ലാപം നടത്തുന്ന രംഗം ചിത്രീകരിച്ചിരുന്നു. അന്ന് ചിത്രീകരിച്ചതില്‍ കുറെ ഭാഗം മാത്രമേ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു. ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പരക്കുന്നത്. ഈ രംഗങ്ങള്‍ പുറത്തായതെങ്ങനെയെന്ന ഞെട്ടലിലാണ് സിനിമലോകം. എഡിറ്റിംഗ് ലാബില്‍നിന്നു പുറത്തായതാണ് ഈ രംഗമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























