Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം

ഇനി മോഹന്‍ലാലിനെ പിന്നിലാക്കുക എളുപ്പമാകില്ല, പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍; എല്ലാവരോടും നന്ദി പറഞ്ഞ് മോഹന്‍ലാല്‍

07 NOVEMBER 2016 06:21 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ മലയാള ചലച്ചിത്ര വ്യവസായത്തിനും സ്വന്തമായി 100 കോടി പിന്നിട്ട ചിത്രം. പുലിമുരുകന്‍ ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടതായി ഔദ്യോഗിക സ്ഥിരീകരണം. നിര്‍മ്മാതാവും മോഹന്‍ലാലും പുലിമുരുകന്‍ മലയാള സിനിമയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ കാര്യം ഔദ്യോഗികമായി അറിയിച്ചു. പുലിമുരുകന്‍ 100 കോടി പിന്നിട്ടതായി സംവിധായകന്‍ വൈശാഖും സ്ഥിരീകരിച്ചു. ഈ നേട്ടം പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നതായി വൈശാഖ് പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയ്ക്ക് കൂടുതല്‍ മുതല്‍മുടക്കില്‍ സിനിമ ഒരുക്കാന്‍ ധൈര്യം പകരുന്നതാണ് ഈ നേട്ടമെന്ന് ടോമിച്ചന്‍ മുളകുപ്പാടം പറഞ്ഞു.
ഗള്‍ഫ് കേന്ദ്രങ്ങളിലും യൂറോപ്പിലും അമേരിക്കയിലും പോളണ്ടിലും ഉള്‍പ്പെടെ വിദേശ റീലീസുകള്‍ക്ക് പിന്നാലെയാണ് പുലിമുരുകന്റെ നേട്ടം. ഇതോടെ മലയാളത്തിലെ ആദ്യ 100 കോടി ചിത്രം മോഹന്‍ലാലിന്റെ പേരിലായി. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍, അതിവേഗത്തില്‍ 10 കോടി, ഏറ്റവും വേഗത്തില്‍ 50 കോടി എന്നീ നേട്ടങ്ങള്‍ മോഹന്‍ലാലിനാണ്. മലയാളത്തില്‍ 50 കോടി പിന്നിട്ട മൂന്ന് ചിത്രങ്ങളും മോഹന്‍ലാലിന്റെ പേരിലാണ്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നിലവില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യമായിരുന്നു. സാറ്റലൈറ്റ്, റീമേക്ക് അവകാശങ്ങള്‍ ഉള്‍പ്പെടെ 78 കോടിയുടെ ബിസിനസാണ് ദൃശ്യത്തിന് ഉണ്ടായിരുന്നത്. പുലിമുരുകന്‍ പിന്നിലാക്കിയത് ദൃശ്യത്തിന്റെ റെക്കോര്‍ഡുകളാണ്.
കേരളത്തിലെ ബോക്‌സ് ഓഫീസ് 65 കോടിക്ക് മുകളില്‍
കേരളത്തില്‍ മാത്രമായി 65 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മിക്ക പ്രദര്‍ശനകേന്ദ്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് എന്ന റെക്കോര്‍ഡിട്ടു. 3 കോടി 22 ലക്ഷമാണ് 31 ദിവസം കൊണ്ട് കൊച്ചിയിലെ മള്‍ട്ടിപ്‌ളെക്‌സുകളിലെ കളക്ഷന്‍. ഇതരസംസ്ഥാനങ്ങളിലും പുലിമുരുകന്‍ തലയെടുപ്പ് കാട്ടി. കര്‍ണാടകയില്‍ നിന്ന് മൂന്നാഴ്ച കൊണ്ട് 1 കോടി 75 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. വിവിധ റൈറ്റ്‌സുകളും സംപ്രേഷണാവകാശവും കൂട്ടിയാല്‍ 15 കോടിയുടെ ബിസിനസ് ചിത്രത്തിന് ഉണ്ടായതായി നിര്‍മ്മാതാവ് നേരത്തെ പറഞ്ഞിരുന്നു.
ള്!ഫ് കേന്ദ്രങ്ങളില്‍ നിന്ന് 13.86 കോടി
യുഎഇയില്‍ നിന്ന് 9.82 കോടിയും ബഹറിനില്‍ നിന്ന് 1.09കോടിയും കുവൈറ്റില്‍ നിന്ന് 91.60 ലക്ഷവും ഖത്തര്‍, ഒമാന്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് 2 കോടിയും സ്വന്തമാക്കിയിട്ടുണ്ട.് ഗള്‍ഫ് കളക്ഷന്‍ മാത്രം 13.86 കോടി വരും. ന്യൂസിലന്‍ഡില്‍ തമിഴ് സിനിമകളുടെ ആധിപത്യം തകര്‍ന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് നേടിയ തെന്നിന്ത്യന്‍ ചിത്രമായി പുലിമുരുകന്‍ മാറി.
റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങളിലും നാല് കോടിക്ക് മുകളില്‍ കളക്ട് ചെയ്ത സിനിമയും പുലിമുരുകനാണ്.
യുഎസ് ഒഴികെയുള്ള വിദേശസെന്ററുകളില്‍, ഗള്‍ഫിലും യൂറോപ്പിലും ബ്രിട്ടനിലും കഴിഞ്ഞയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. യുഎഇയിലും ജിസിസിയിലുമായി 56 തീയേറ്ററുകളിലാണ് ചിത്രം ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനമാരംഭിച്ചത്. ആദ്യദിനത്തിലെ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ സല്‍മാന്‍ഖാന്‍ ചിത്രം 'സുല്‍ത്താന്‍', രജനീകാന്ത് ചിത്രം 'കബാലി' എന്നിവയെ പിന്നിലാക്കിയിരിക്കുകയാണ് 'പുലിമുരുകന്‍'. സുല്‍ത്താന് 425 പ്രദര്‍ശനങ്ങളും കബാലിക്ക് 225 പ്രദര്‍ശനങ്ങളുമാണ് റിലീസ് ദിനത്തില്‍ ഗള്‍ഫില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുലിമുരുകന് ലഭിച്ചത് ആദ്യദിനം 630 പ്രദര്‍ശനങ്ങളും. ഗള്‍ഫിലെ ഫസ്റ്റ്‌ഡേ കളക്ഷന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും മിക്കവാറും പ്രദര്‍ശനങ്ങള്‍ ഹൗസ്ഫുള്‍ ആയിരുന്നതിനാല്‍ സുല്‍ത്താന്റെയും കബാലിയുടെയും ഇനിഷ്യല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുലിമുരുകന്‍ മറികടക്കുമെന്ന് ഉറപ്പാണ്. അതേസമയം മികച്ച അഭിപ്രായവുമായി യുഎസില്‍ പ്രദര്‍ശനത്തിന്റെ മൂന്നാംവാരത്തിലേക്ക് കടന്നിരിക്കുകയാണ് പുലിമുരുകന്‍. യുഎസിലെ എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളുടെ ലിസ്റ്റില്‍ 'മുരുകന്‍' രണ്ടാഴ്ചകൊണ്ട് മൂന്നാമത് എത്തിയിട്ടുണ്ട്. 1.24 കോടിയാണ് (1.86 ലക്ഷം ഡോളര്‍) യുഎസില്‍ നിന്ന് ഇതുവരെ നേടിയത്.
സമീപകാലത്തൊന്നും മറ്റൊരു താരത്തിനും മറികടക്കാനാകാത്ത നേട്ടമാണ് മോഹന്‍ലാല്‍ പേരിലാക്കിയിരിക്കുന്നു. മറ്റൊരു ചിത്രം 100 കോടി പിന്നിട്ടാലും ആദ്യ 50 കോടി സിനിമയും മലയാളത്തിലെ ആദ്യ 100 കോടി ചിത്രവും മോഹന്‍ലാല്‍ സ്വന്തം ക്രെഡിറ്റിലാക്കി കഴിഞ്ഞു. അഞ്ചാമത്തെ ആഴ്ചയിലും വാരാന്ത്യത്തിലും ഹൗസ് ഫുള്‍ ഷോകളാണ് പുലിമുരുകന് ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (30 minutes ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (39 minutes ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (51 minutes ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (52 minutes ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (2 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (2 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (3 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (3 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (3 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (4 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (4 hours ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (4 hours ago)

Malayali Vartha Recommends