ബിഗ് ബജറ്റ് സിനിമകളുടെ നികുതി വെട്ടിപ്പ് വ്യാപകം: തിയറ്ററുകളില്‍ വിജിലന്‍സ് പരിശോധന

ബിഗ് ബജറ്റ് സിനിമകളുടെ വിനോദനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ തിയറ്ററുകളില്‍ വിജിലന്‍സ് പരിശോധന. 'കബാലി' സിനിമയുടെ പ്രദര്‍ശനത്തില്‍ ഒരാഴ്ചയ്ക്കിടെ 1.12 ലക്ഷം നികുതി വെട്ടിപ്പ് നടത്തിയ മഞ്ചേരിയിലെ രണ്ടു തിയറ്ററുകള്‍ക്കും 18000 രൂപയുടെ നികുതി വെട്ടിച്ച വളാഞ്ചേരിയിലെ തിയറ്ററിനുമെതിരെ കേസെടുത്തു. മറ്റു തിയറ്ററുകളിലും പരിശോധന നടത്തി.
https://www.facebook.com/Malayalivartha





















