വിവാഹത്തിനു സമ്മതം മൂളി ഷംന; വരന്‍ ഉത്തരേന്ത്യക്കാരന്‍

ഒുവില്‍ ഷംന കാസിനും വിവാഹം.ഇത്തവണ കാര്യങ്ങള്‍ സത്യമാണ്. വിവാഹത്തിന് താന്‍ ഒരുങ്ങിയിരിക്കുകയാണെന്നും ആലോചനകള്‍ നോക്കിക്കൊള്ളാന്‍ വീട്ടുകാരോട് പറഞ്ഞതായും ഷംന വെളിപ്പെടുത്തിയത്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്. 'കല്യാണം ആയിക്കൂടെ എന്ന് അച്ഛനും അമ്മയും ചോദിച്ചു. ആലോചിച്ചപ്പോള്‍ ശരിയെന്ന് തോന്നി. ഫേസ്ബുക്കിലൂടെ പലതവണ കേട്ട കല്യാണ വാര്‍ത്തപോലയല്ല, ഇത് സത്യമാണ്. കല്യാണം സിംപിള്‍ അല്ലല്ലോ. അതിനാല്‍ മുതിര്‍ന്നവര്‍ തീരുമാനിക്കട്ടേ എന്ന് കരുതി. ഹിന്ദി എനിക്ക് വശമില്ല. എന്നാലും ഒരു നോര്‍ത്ത് ഇന്ത്യന്‍ പയ്യനെ മതി എന്ന് ഞാന്‍ പറഞ്ഞു. തീരുമാനമായാല്‍ എല്ലാവരേയും നേരിട്ട് തന്നെ അറിയിക്കും' ഷംന പറയുന്നു.
കാവ്യ സിനിമയിലെ അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ്. കാവ്യ ദിലീപ് വിവാഹത്തെ കുറിച്ച് എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല. നിശ്ചയിച്ചാല്‍ രണ്ടാഴ്ചയ്ക്കകം വിവാഹം വേണമെന്നാണ് തന്റെ തീരുമാനമെന്ന് ഷംന പറയുന്നു. വിവാഹത്തിനുശേഷം അഭിയനം തുടരണമോ വേണ്ടയോ എന്ന് ഭര്‍ത്താവ് തീരുമാനിക്കും. എന്നാല്‍ വിവാഹത്തിനുശേഷവും നൃത്തം തുടരും. അതെന്റെ പാഷനാണ് ഷംന വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















