വിമാനം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി

സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച ബധിരനും മൂകനുമായ സജിയായി പൃഥ്വിരാജ്. തലപ്പാവിനും സെല്ലുലോയ്ഡിനും എന്ന് നിന്റെ മൊയ്തീനും ശേഷം പൃഥ്വിരാജ് വീണ്ടും യഥാര്‍ത്ഥ കഥ പ്രമേയമാകുന്ന സിനിമയിലെ നായകനാവുകയാണ്. നവാഗതനായ പ്രദീപ് എം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി.
മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്നച്ചിറകുകളില്‍ പറന്ന മനുഷ്യന്റെ കഥയാണ് വിമാനം പറയുന്നത്. നാട്ടിലെ റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ ചെറു ഹെലികോപ്ടര്‍ കണ്ടാണ് തൊടുപുഴക്കാരന്‍ സജി ആകാശസ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ദാരിദ്ര്യം കാരണ ഏഴാം തരത്തില്‍ പഠനം ഉപേക്ഷിച്ച സജി മഹാഗണിപ്പലകയും മോട്ടോര്‍ബൈക്കിന്റെ എന്‍ജിനും ഉപയോഗിച്ചാണ് വിമാനമുണ്ടാക്കിപ്പറത്തിയത്.
പുതിയ സിനിമയ്ക്കുവേണ്ടിയും സജി മൂന്ന് വിമാനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പന്ത്രണ്ടുകോടി രൂപയാണ് സിനിമക്ക് നിര്‍മ്മാണച്ചെലവ്. സജി നിര്‍മ്മിക്കുന്ന വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളാവും സിനിമയുടെ ഹൈലൈറ്റ്. വിദേശത്തുനിന്നുള്ള സാങ്കേതികപ്രവര്‍ത്തകരാകും ആകാശദൃശ്യങ്ങള്‍ ക്യാമറയിലാക്കുന്നത്. സ്‌കൈ റൈഡര്‍ എന്നയിനം വിമാനമാണ് സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം ഉണ്ടാക്കുന്നത്. ചിത്രത്തിനു വേണ്ടി വിമാനം പറത്താന്‍ പൃഥിരാജ് പരിശീലിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















