കളക്ടര്‍ ബ്രോ തിരക്കഥ എഴുതുകയാണ്; ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്നറിയേണ്ടേ?

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിനാണ് കളക്ടര്‍ ബ്രോ തിരക്കഥയെഴുതുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
കളക്ടര്‍ ആവുന്നതിനും മുന്‍പേ പ്രശാന്തിനെ അറിയാമെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. വ്യക്തിപരമായി നല്ല അടുപ്പമുള്ള ആളാണ്. തികഞ്ഞ ഒരു സിനിമാ പ്രേമി കൂടിയാണ് ബ്രോയെന്നും അനില്‍ പറഞ്ഞു.

അനിലേട്ടന്‍ എനിക്ക് സഹോദര തുല്യനാണ്. സിനിമയെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യാറുണ്ട്. സാധാരണ സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.

തിരക്കഥ എഴുതുന്നതായൊന്നും ഫീല്‍ ചെയ്തില്ല. എന്റെ ആശയങ്ങള്‍ പറഞ്ഞപ്പോള്‍ എഴുതാന്‍ പ്രേരിപ്പിച്ചുവെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















