സംവിധാനം ചെയ്യാന്‍ ഭയമൊന്നും തോന്നുന്നില്ല; പൃഥ്വിരാജ്

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നു. സംവിധാനം ചെയ്യാന്‍ ഭയമൊന്നും തോന്നുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സിനിമയുടെ എല്ലാ മേഖലയുമായും താന്‍ ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളിയായതോടെയാണിത്.
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കായി മുരളി ഗോപി ലൂസിഫര്‍ എന്ന പേരില്‍ ഒരു തിരക്കഥ ഒരുക്കിയിരുന്നു. മോഹന്‍ലാലിനെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ ചിത്രം നടന്നില്ല. മുരളി ഗോപി മറ്റൊരു കഥയാണ് തന്നോട് പറഞ്ഞത്. അപ്പോള്‍ അതിന്റെ ഡയറക്റ്ററെ നിശ്ചയിച്ചിരുന്നില്ല. താന്‍ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കൂടി സമ്മതം പറഞ്ഞതോടെ താന്‍ ആ ചിത്രം ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രിഥ്വി പറഞ്ഞു. ചിത്രം വളരേ വേഗത്തില്‍ സംഭവിക്കില്ലെങ്കിലും ഒരുപാട് വൈകില്ലെന്ന് പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















