ശശിയാവാന്‍ ശ്രീനിവാസന്‍ കുറച്ചത് 15 കിലോ, എന്താ സംഭവമെന്നറിയേണ്ടേ?

പുതിയ സിനിമയായ അയാള്‍ ശശിയിലെ ശശി ആവുന്നതിനായി 15 കിലോ ഭാരമാണ് ശ്രീനിവാസന്‍ കുറച്ചത്. നാല് മാസത്തോളം സമയമെടുത്ത് ആഹാരം, വ്യായാമം ക്രമീകരിച്ചാണ് താരം തടി കുറച്ചത്. ബോളിവുഡ് താരങ്ങളുടെ വര്‍ക്കൗട്ടിനെക്കുറിച്ച് മിക്കപ്പോഴും വാര്‍ത്ത വരാറുണ്ട്. എന്നാല്‍ മലയാളത്തിലെ താരങ്ങളുടെ വര്‍ക്കൗട്ട് എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ലെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്.
15 കിലോ ഭാരം കുറച്ചതിന് പുറമേ ചില ദിവസങ്ങളില്‍ 22 മണിക്കൂര്‍ വരെ തുടര്‍ച്ചയായി അഭിനയിക്കുകയും ചെയ്തു. അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ബാബു സംവിധാനം ചെയ്ത അയാള്‍ ശശി ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha





















