യങ് സ്റ്റാര്‍ നിവിന്‍; ദുല്‍ഖറിന് സൂപ്പര്‍ഹിറ്റില്ല

പോയ വര്‍ഷത്തെ യങ് സ്റ്റാര്‍ നിവിന്‍ പോളി തന്നെ. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സൂപ്പര്‍ഹിറ്റുകളിലൂടെ താരം തന്റെ പ്രഭ നിലനിര്‍ത്തി. വര്‍ഷാവസാനം ഇറങ്ങിയ ആനന്ദത്തില്‍ ഗസ്റ്റായാണ് അഭിനയിച്ചതെങ്കിലും ചിത്രം ഹിറ്റായി. വലിച്ച് വാരി അഭിനയിക്കാതെ നല്ല തിരക്കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്നതാണ് നിവിന്റെ വിജയ രഹസ്യം.
ആക്ഷന്‍ഹീറോ ബിജു ഇറങ്ങിയ ദിവസം പരാജയമാണെന്ന് പലരും എഴുതിത്തള്ളിയതായിരുന്നു. പക്ഷെ, അതിനെയെല്ലാം കാറ്റില്‍പ്പറത്തി ചിത്രം സൂപ്പര്‍ ഹിറ്റായി. സുഹൃത്തായ വിനീത് ശ്രീനിവാസനുമൊത്ത് ചേര്‍ന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യവും ഫാമിലി സൂപ്പര്‍ഹിറ്റായി.
ദുല്‍ഖറിന് പോയ വര്‍ഷം സൂപ്പര്‍ഹിറ്റുകളൊന്നും ഉണ്ടായില്ല. ആകെ ഇറങ്ങിയത് കലി മാത്രം. അത് കൊമേഴ്‌സ്യല്‍ വിജയം മാത്രമായി. അല്ലാതെ ലോങ് റണ്‍ ലഭിച്ചില്ല. സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്മസിന് റിലീസായിരുന്നെങ്കില്‍ താരത്തിന് ചിലപ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് ലഭിച്ചേനെ.
യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകവൃന്ദമുള്ളത് ദുല്‍ഖറിനാണ്. കലി പോലൊരു ആവറേജ് സിനിമയുടെ സാമ്പത്തിക വിജയം മാത്രം ഉദാഹരണം. നിവിന്റെയും ദുല്‍ഖറിന്റെയും സിനിമകള്‍ക്ക് ശരാശരി പ്രേക്ഷകരുണ്ട്.
എന്നാല്‍ പൃഥ്വിരാജിന്റെ കാര്യം അങ്ങനെയല്ല, സിനിമ മോശമായാല്‍ ആ വഴിക്ക് പിന്നാരും പോകില്ല. പാവാട സൂപ്പര്‍ഹിറ്റായത് മാത്രമാണ് രാജുവിന് ആശ്വാസം. വര്‍ഷാവസാനം എസ്ര ഇറങ്ങേണ്ടതായിരുന്നു.
ഫഹദ് ഫാസില്‍ രണ്ട് സിനിമകളില്‍ ്അഭിനയിച്ചപ്പോള്‍ ഒരെണ്ണം സൂപ്പര്‍ഹിറ്റായി. മഹേഷിന്റെ പ്രതികാരം യഥാര്‍ത്ഥത്തില്‍ താരത്തിന്റെ മടങ്ങിവരവായിരുന്നു. പഴയപോലെ വലിച്ച് വാരി അഭിനയിക്കുന്ന രീതിയും താരം നിര്‍ത്തി. റോള്‍മോഡല്‍സാണ് അടുത്ത വര്‍ഷം ഇറങ്ങുന്ന ആദ്യ ഫഹദ് ചിത്രം. അതിന് ശേഷം തൊണ്ടി മുതലും സാക്ഷികളും. ദിലീഷ് പോത്തനാണ് സംവിധായകന്‍.
ടൊവീനോയുടെ ഗപ്പി അതിമനോഹരമായ സിനിമയായിരുന്നെങ്കിലും ചിത്രം സാമ്പത്തിക പരാജയമായി. എന്നാല്‍ ഡി.വി.ഡി റിലീസായപ്പോള്‍ വലിയ ബിസിനസാണ് നടന്നത്.
https://www.facebook.com/Malayalivartha





















