ഒന്‍പത് സൂപ്പര്‍ഹിറ്റുകളും 16 വാണിജ്യ വിജയങ്ങളും

പോയവര്‍ഷം ഒന്‍പത് സൂപ്പര്‍ഹിറ്റുകളും 16 കൊമേഴ്‌സ്യല്‍ ഹിറ്റുകളുമാണ് ഉണ്ടായത്. പാവാട, ആക്ഷന്‍ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കിങ്‌ലയര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഹാപ്പിവെഡിംഗ്, ഒപ്പം, പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവയാണ് സൂപ്പര്‍ഹിറ്റുകള്‍. പുലിമുരുകന്‍ ഇതുവരെയുള്ള എല്ലാ കളക്ഷനുകളും ബ്രേക്ക് ചെയ്തു. ഒപ്പം 30 കോടിയോളം വാരി. സിനിമ നല്ലതാണെങ്കില്‍ തിയേറ്ററുകളില്‍ ജനം കയറുന്ന ട്രെന്‍ഡ് വര്‍ഷത്തിലുടനീളം കാണാന്‍ കഴിഞ്ഞു. മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് പിന്നാലെ ഫഹദിന്റെ മഹേഷിന്റെ പ്രതികാരമാണ് കളക്ഷനിലും ജനപ്രീതിയിലും മുന്നില്‍.
പുതിയനിയമം, കലി, ലീല, മുത്തുഗവ്, ആടുപുലിയാട്ടം, കരിങ്കുന്നം സിക്‌സസ്, കസബ, അനുരാഗകരിക്കിന്‍ വെള്ളം, കിസ്മത്ത്, ആന്‍ മരിയ കലിപ്പിലാണ്, പ്രേതം, കൊച്ചൗവ്വ പൗലോ, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ഒരു മുത്തശി ഗദ, തോപ്പില്‍ ജോപ്പന്‍, ആനന്ദം എന്നിവയാണ് കൊമേഴ്‌സ്യല്‍ ഹിറ്റുകള്‍. ഇവയില്‍ ചിലത് 50 ദിവസം തിയേറ്ററില്‍ പൂര്‍ത്തിയാക്കാതെയാണ് ലാഭമുണ്ടാക്കിയത്. ആന്‍മരിയയും കിസ്മത്തും അനുരാഗകരിക്കിന്‍ വെള്ളവും ഉദാഹരണം. ഈ ചിത്രങ്ങളിലൊന്നും വലിയ താരസാനിധ്യം ഇല്ല എന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha





















