താരങ്ങളുടെ പുതുവല്‍സരാഘോഷം

മോഹന്‍ലാലിന്റെ പുതുവല്‍സരാഘോഷം കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ്. വിനോദയാത്ര കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് കുടുംബസമേതം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ചെന്നൈയിലെത്തിയത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കും ഒപ്പം ചെന്നൈയിലെ വീട്ടിലായിരിക്കും താരത്തിന്റെ പുതുവല്‍സര ആഘോഷം.
ചെന്നൈയില്‍ പുതിയ വീട് വച്ചതിന് ശേഷമുള്ള ആദ്യത്തെ ആഘോഷമാണിത്. ചൈന്നൈ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് മാത്രമാണ് താരം ഏറ്റവും കൂടുതല്‍ സമയം ഈ വീട്ടില്‍ കഴിഞ്ഞത്. അമേരിക്കയില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു താരത്തിന്റെ ക്രിസ്മസ് ആഘോഷം. ന്യൂഇയര്‍ ആഘോഷത്തിന് ശേഷം മേജര്‍ രവിയുടെ ബിയോണ്ട് ദ ബോഡറിന്റെ രണ്ടാം ഷെഡ്യൂളിനായി താരം പാലക്കാട്ടേക്ക് പോകും.
രഞ്ജിത്തിന്റെ പുത്തന്‍പണത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. കൊച്ചിയിലെ വീട്ടില്‍ തന്നെയുണ്ട് താരം. ന്യൂ ഇയര്‍ മിക്കവാറും ലൊക്കേഷനില്‍ തന്നെയാവും അല്ലെങ്കില്‍ ദുബയിക്ക് പോകാന്‍ സാധ്യതയുണ്ട്. ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാകാറായി.

31ന് താനുണ്ടാവില്ലെന്ന് മമ്മൂട്ടി പറഞ്ഞാല്‍ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിക്കും. കൊച്ചിയിലെ വീട്ടില്‍ ഭാര്യ സുല്‍ഫിത്തും മരുമകള്‍ അമാല്‍ സൂഫിയും ഉമ്മയുമാണുള്ളത്. താരത്തിന്റെ ക്രിസ്മസ് ആഘോഷം പുത്തന്‍പണത്തിന്റെ ലൊക്കേഷനിലായിരുന്നു. ദിലീപും കാവ്യയും കൊച്ചിയില്‍ തന്നെ ഉണ്ട്. മുകള് പാടത്തിന്റെ പുതിയ സിനിമയില്‍ അഭിനയിച്ചുവരുകയാണ് ദിലീപ്. 
https://www.facebook.com/Malayalivartha





















