മോഹന്‍ലാലിനോടുള്ള ആരാധന തലയ്ക്കു പിടിച്ച് മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ ആരാധികയാകാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ ആരാധന തലയ്ക്ക് പിടിച്ച കഥാപാത്രമായായിരിക്കും മഞ്ജു പുതിയ ചിത്രത്തിലെത്തുക. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറുടെ കടുത്ത ആരാധികയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പേരും മോഹന്‍ലാല്‍ എന്നു തന്നെയാണ്. മാധ്യമ പ്രവര്‍ത്തകനും നിരവധി ടെലിവിഷന്‍ ഷോകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുമുള്ള സുനീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു മോഹന്‍ലാല്‍ ആരാധികയായി എത്തുന്നത്.
മാധ്യമപ്രവര്‍ത്തകനും നിരവധി ടെലിവിഷന്‍ ഷോകളുടെ രചിയിതവുമായ സുധീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയയാണു ചിത്രത്തിന്റെ സംവിധാനം. 1980ല്‍ ക്രിസ്തുമസ് റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ചു കഥാപാത്രത്തിലുടെയാണു സിനിമ ആരംഭിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
https://www.facebook.com/Malayalivartha





















