Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളകളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ വിവാഹ വാര്‍ത്തയെകുറിച്ച് ആദ്യമായി പറയുന്നു

31 DECEMBER 2016 01:51 PM IST
മലയാളി വാര്‍ത്ത

മലയാളകളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ് മലയാള സിനിമ സ്വീകരിച്ചത്. സിനിമയില്‍ സജീവമല്ലാതിരുന്നിട്ടും മലയാളികള്‍ക്ക് മഞ്ജുവിനോടുള്ള ഇഷ്ടം തെല്ലും കുറഞ്ഞട്ടില്ല. പലവിധത്തില്‍ മഞ്ജു വാര്‍ത്തകളില്‍ നിറഞ്ഞുതന്നെ നില്‍ക്കുന്നു. അനുകൂലവും പ്രതികൂലവുമായ ഈ വാര്‍ത്തകളോടൊന്നും പ്രതികരിക്കാന്‍ പക്ഷേ, മഞ്ജു ഒരുക്കമല്ല. ഇതിനൊക്കെ വേണ്ടി എന്തിന് വെറുതെ സമയം കളയുന്നു എന്നാണ് മഞ്ജു ചോദിക്കുന്നത്.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്. താന്‍ എന്ത് കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നുവെന്നും മഞ്ജു പറയുന്നുണ്ട്. സ്വന്തം ജീവിതം തന്നെയാണ് മറ്റുള്ളവരുടെ മനസ്സറിയാന്‍ തന്നെ പ്രാപ്തയാക്കിയതെന്ന് മഞ്ജു അഭിമുഖത്തില്‍ പറയുന്നു.

'ഞാന്‍ പരിചയപ്പെട്ട പല കുട്ടികളും അനുഭവിക്കുന്ന ദു:ഖം കാണുമ്പോള്‍ നമ്മുടെ ജീവിതമൊക്കെ എത്ര സിസ്സാരമാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് എനിക്കിത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ഒരുപക്ഷെ അച്ഛനും അമ്മയും എന്നെ അറിയിക്കാഞ്ഞിട്ടാവും. അച്ഛന്‍ ചിട്ടി പിടിച്ചും കടം വാങ്ങിയുമൊക്കെയാണ് എന്നെ നൃത്തം പഠിപ്പിച്ചത്.

എനിക്കുവേണ്ടി ഒരുപാട് പിശുക്കി ജീവിച്ചു അച്ഛന്‍. അമ്മയുടെ സ്വര്‍ണമൊക്കെ പണയത്തിലായിരുന്നു. കുറെക്കഴിഞ്ഞാണ് എനിക്കിതൊക്കെ മനസ്സിലായത്. ഈ അടുത്ത കാലത്താണ് അച്ഛനും അമ്മയും ഒരു മോതിരമെങ്കിലും ഇട്ടു ഞാന്‍ കാണുന്നത്. പിന്നെ ഒരു വാടക വീടാണെങ്കിലും ഞങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ഒരിടമുണ്ടായിരുന്നു.'മഞ്ജു പറഞ്ഞു.


തന്നെക്കുറിച്ച് കുറച്ചുകാലമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചും മഞ്ജു തുറന്നുപറയന്നുണ്ട്. മഞ്ജു ആത്മഹത്യ ചെയ്യാനൊരുങ്ങി, അടുത്ത വര്‍ഷം വിവാഹിതയാകാന്‍ പോകുന്നു എന്നിവയൊക്കെയായിരുന്നു അതില്‍ ഭൂരിഭാഗവും. പലതും പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകളാണ്. അതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്. നമ്മള്‍ എന്തിന് അനാവശ്യമായി സമയം പാഴാക്കണം?മഞ്ജു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (11 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (18 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (30 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends