ഞാന്‍ ഒരാളെ ആത്മാര്‍ത്ഥമായി പ്രണയിച്ചു, അയാളെന്നെ ആത്മാര്‍ത്ഥമായി പറ്റിച്ചു; രഞ്ജിനി ഹരിദാസ്

ഞാന്‍ ഒരാളെ മാത്രമേ ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടുള്ളൂ. പക്ഷെ അയാള്‍ എന്നെ ആത്മാര്‍ത്ഥമായി പറ്റിച്ചു. അയാള്‍ക്ക് എന്റെ പ്രശസ്തിയില്‍ മാത്രമായിരുന്നു കണ്ണ്, വളരെ വൈകിയാണ് ഞാനക്കാര്യം തിരിച്ചറിഞ്ഞത്.
ഇതിന് മുന്‍പ് ഒരു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും രഞ്ജിനി ഈ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആ പരാജയത്തിന് ശേഷം ആരെയും അത്മാര്‍ത്ഥമായി പ്രണയിക്കാന്‍ രഞ്ജിനി തയ്യാറായിട്ടില്ല.
തന്നെ ഫേസ്ബുക്കിലൂടെയും മറ്റും തെറിവിളിയ്ക്കുന്നവര്‍ അറിയാനായി ഒരു കാര്യവും രഞ്ജിനി ഹരിദാസ് പറഞ്ഞു. എന്റെ പേജില്‍ കയറി എന്നെ തെറിവിളിയ്ക്കുന്നവരോട് എനിക്ക് കാര്യമായ ദേഷ്യമൊന്നും ഇല്ല. പകരം അതിനെ വളരെ പോസിറ്റീവായി കാണുകയാണ് ചെയ്യുന്നത്.

വല്ലാതെ വിഷമിച്ചിരിക്കുമ്പോഴും, ബോറടിച്ചിരിക്കുമ്പോഴും ആളുകളുടെ അഭിപ്രായം കേള്‍ക്കുന്നത് പോലെ ഒരു വിനോദം എനിക്ക് ജീവിതത്തിലില്ല. വല്ലാതെ ദുഃഖം വരുമ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ കയറി നാട്ടുകാര്‍ ചീത്ത വിളിച്ചത് വായിച്ച് രസിക്കാറാണ് പതിവ്. ഇത്ര വലിയ തമാശ മറ്റൊന്നിലും ഇല്ല എന്ന് രഞ്ജിനി പറയുന്നു.

https://www.facebook.com/Malayalivartha


























