പ്രണവ് അമ്പലത്തില്‍ പോകാറില്ല, പ്രാര്‍ത്ഥിക്കാറില്ല, ഞാന്‍ അയാളെ നിര്‍ബന്ധിക്കാറുമില്ല; മോഹന്‍ലാല്‍

ഓരോരുത്തരുടെയും വിശ്വാസമാണ് ആത്മീയത. നമ്മുടെ വിശ്വാസങ്ങളില്‍ നിന്നുണ്ടാവുന്ന തത്വചിന്തയാണത്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യേണ്ടത്. ഞാനതാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍, വീട്ടിലെ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് ആത്മീയതയാണ്. അതുകൊണ്ട് ഞാനും അമ്പലത്തില്‍ പോകാന്‍ ശ്രമിച്ചിരുന്നു. എല്ലായ്‌പ്പോഴും അതിന് സാധിച്ചെന്നു വരില്ല. എന്നിരുന്നാലും എനിക്കു ചുറ്റും ആ ആത്മിയത ഉണ്ടെന്നാണ് വിശ്വാസം.
പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല. 23 രാജ്യങ്ങളില്‍ നിന്നായി കുട്ടികള്‍ വന്ന് പഠിച്ച ക്രിസ്റ്റ്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതുകണ്ട് തന്നെ അയാളുടെ വിശ്വാസങ്ങളും ചിന്തയും അതിന് അടിസ്ഥാനമായിരിയ്ക്കും. ഞാനൊരിക്കലും പ്രണവിനോട് രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ് പ്രണവ്. അയാളുടെ വിശ്വാസവും ആത്മീയതയും അതിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകള്‍ പ്രണവിനുണ്ട്. അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിയ്ക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. പ്രാര്‍ത്ഥിയ്ക്കാന്‍ പറഞ്ഞാല്‍, ഒരു നേരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്താണ് ലാഭം എന്നയാള്‍ ചോദിയ്ക്കും. അയളോട് തര്‍ക്കിച്ച് കാര്യം തെളിയിക്കാന്‍ എനിക്കറിയില്ല.

ജീവിതത്തിലെ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല. അമിതമായ വേദനയില്‍ തളരാതിരിയ്ക്കാനും, അമിതാമയ സന്തോഷത്തില്‍ അഹങ്കരിക്കാതിരിയ്ക്കാനും കഴിയുന്നത് ആത്മീയത കൊണ്ടാണ്. പെട്ടന്ന് ദേഷ്യം വരാറില്ല. ഇതൊക്കെ എന്റെ ആത്മീയതയുടെ ഭാഗമാണ് മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















