നിവിന്‍ പോളി നായകനാകുന്ന ഹേ ജൂഡ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാകുന്ന ചിത്രം ഹേ ജൂഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. തെന്നിന്ത്യന്‍ നടി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്.
മനോഹരമായ പ്രണയത്തിന്റേയും സ്വയം തിരിച്ചറിയലിന്റെയും കഥയാണ് ശ്യാമപ്രസാദിന്റെ ഹേ ജൂഡെന്ന് നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശ്യാമപ്രസാദും നിവിന്‍ പോളിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹേ ജൂഡ്. ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു. ഇവിടെയില്‍ നിവിന്‍ പോളിയും പൃഥ്വിരാജുമായിരുന്നു നായകന്മാര്‍.
നേരത്തെ മമ്മൂട്ടി ചിത്രം വൈറ്റില്‍ തൃഷ നായികയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയാണ് നായികയായത്.
വിണ്ണൈത്താണ്ടി വരുവായാ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയായി തൃഷ പ്രേക്ഷകരുടെയടക്കം ഇഷ്ടം പിടിച്ച് പറ്റിയിരുന്നു.
https://www.facebook.com/Malayalivartha





















