നായകനാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പോലും വിശ്വസിച്ചില്ല!!

'ഇക്ക (നാദിര്‍ഷ) നീയാടാ ഈ സിനിമയിലെ നായകന്‍ എന്നു പറഞ്ഞതാണ് 2016ലെ മനോഹര നിമിഷം. സിനിമാമോഹവുമായിട്ടാണ് നടന്നതെങ്കിലും അത് പുറത്തുപറയാന്‍ പലപ്പോഴും മടിച്ചിട്ടുണ്ട്. അങ്ങനെയൊരാളെ സംബന്ധിച്ച് സ്വന്തം തിരക്കഥയിലെ നായകന്‍ താന്‍ തന്നെയാണെന്ന് അറിയുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.
21 സിനിമ ഇതിനോടകം അഭിനയിച്ചു, ഓരോ വട്ടം സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങും, ഇതും അതുപോലെ ഏതെങ്കിലും ചെറിയ വേഷമാണെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. നായകനാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. പക്ഷെ ഇപ്പോള്‍ എല്ലാവര്‍ക്കും ആദ്യമായി നായകനായ സിനിമ ഹിറ്റായതിന്റെ സന്തോഷമുണ്ട്.
സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ എന്നെ കരയിച്ച ഒരു നിമിഷമുണ്ട്. സിനിമാ മോഹവുമായിട്ട് നടക്കുന്ന എല്ലാവരും പറഞ്ഞത് ഞങ്ങളുമായിട്ട് ബന്ധമുള്ള കഥയാണെന്നാണ്. എന്നാല്‍ കട്ടപ്പനയിലെ ഋത്വിക്ക് റോഷനില്‍ തന്നെ ഫ്‌ലാഷ്ബാക്ക് രംഗത്തില്‍ അഭിനയിച്ച ഒരു ചേട്ടന്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു എടാ ഇതില്‍ നീ കാണിച്ചിരിക്കുന്ന പലകാര്യങ്ങളും എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്

നായകനാക്കാമെന്ന് പറഞ്ഞുവിളിച്ചിട്ട് കോസ്റ്റ്യൂ വരെ തന്നിട്ട് അത് തിരികെ വാങ്ങിച്ച സംഭവം ചേട്ടന്റെ ജീവിതത്തിലും സംഭവിച്ചിട്ടിട്ടുണ്ടെന്ന്. ആ ചേട്ടന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഇത് പറഞ്ഞപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പാണ് ഈ രംഗമൊക്കെ എഴുതിയത്. ഒരുപാട് പേര്‍ക്ക് സ്വന്തം ജീവിതമായിട്ട് തോന്നിയത് എഴുത്തുകാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.
അതുപോലെ തന്നെ സിനിമ ഇറങ്ങിയ സമയത്ത് കേരളത്തിലുള്ള മിക്ക തിയറ്ററുകളിലും പോയിരുന്നു. ഞാനും ധര്‍മേട്ടനും അമ്മയെക്കുറിച്ച് പറയുന്ന രംഗം കണ്ട് കട്ട ഫ്രീക്കന്മാര്‍ വരെ കരയുന്നത് കണ്ടിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അവര്‍ വന്ന സഹോ നിങ്ങള്‍ കരയിപ്പിച്ച് കളഞ്ഞുകേട്ടോ എന്നു പറഞ്ഞു. അമ്മ ഫോണ്‍ചെയ്യുമ്പോള്‍ ഒരു ആവശ്യവുമില്ലാതെ ചൂടാകുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുമുണ്ട്.

ഇതു കാണുമ്പോള്‍ അമ്മയില്ലാത്ത ഒരു പയ്യന് തോന്നുന്ന സങ്കടം എഴുതിയത് പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ ആത്മസംതൃപ്തിയുണ്ട്. ബിബിനും റാഫിയുടെ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വരുന്നു എന്നുള്ളതും സന്തോഷം തരുന്ന കാര്യമാണ്. റാഫി സാറിന്റെ പടത്തില്‍ വില്ലനായിട്ടാണ് ബിബിന്‍ അഭിനയിക്കുന്നത്. 2017 ഉം ഇതുപോലെ നല്ല വര്‍ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു.' വിഷ്ണു പറഞ്ഞു.
https://www.facebook.com/Malayalivartha
























