Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നലകളിലെ ഓര്‍മ്മകളില്‍ ലാലിനെ ചേര്‍ത്ത് പിടിച്ചു പുഞ്ചിരിയോടെ അമ്പിളിച്ചേട്ടന്‍

24 JANUARY 2017 11:24 AM IST
മലയാളി വാര്‍ത്ത

സെറ്റുകളിലെ പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇന്നലെകളുടെ ഓര്‍മയില്‍ ലാലിനെ ജഗതി ചേര്‍ത്തുപിടിച്ചു. 'കിലുക്ക'ത്തിലെ ജോജി നിശ്ചലും 'യോദ്ധ'യിലെ അശോകന്‍ അപ്പുക്കുട്ടനും ഓര്‍മയില്‍ നിറഞ്ഞപ്പോള്‍ കാണികളുടെ കണ്ണില്‍ സന്തോഷാശ്രു പൊടിഞ്ഞു.

തിരുവനന്തപുരത്തെ ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ മോഹന്‍ലാലിന്റെ 'ദി കംപ്ലീറ്റ് ആക്ടര്‍' വെബ്‌സൈറ്റിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യുന്ന വേദിയിലാണു മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ജോഡികള്‍ ഒരിക്കല്‍കൂടി ഒന്നിച്ചത്. 2009ല്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ജഗതിയായിരുന്നു. പുനഃപ്രകാശനച്ചടങ്ങിനുശേഷം വലിയ സ്‌ക്രീനില്‍ വെബ്‌സൈറ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ജഗതിയെ ചക്രക്കസേരയില്‍ സദസിലേക്കു കൊണ്ടുപോയതും ലാലാണ്.


ലാലിന്റെ ബ്ലോഗുകളിലൂടെ ഏറെ ശ്രദ്ധ നേടിയ സൈറ്റാണ് ദ കംപ്ലീറ്റ് ആക്റ്റര്‍. മോഹല്‍ലാലിന്റെ സിനിമകള്‍, ഫോട്ടോകള്‍, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങള്‍ സൈറ്റില്‍ ഉണ്ടായിരിക്കും. മോഹന്‍ലാലിന്റെ കൈയൊപ്പ് പതിച്ച ടീഷര്‍ട്ടും സൈറ്റിലൂടെ ലഭ്യമാകും. പുലിമുരുകനിലെ പുലി ഗഖമാലയും സൈറ്റിലൂടെ ലേലം ചെയ്ത് വില്‍പ്പന നടത്തും.



അനുഭവങ്ങളില്‍നിന്നറിഞ്ഞ നല്ല കാര്യങ്ങള്‍ പുതുതലമുറയ്ക്കു കൈമാറാനും സാമൂഹികവിഷയങ്ങളിലെ തന്റെ നിലപാടുകള്‍ വ്യക്തമാക്കാനും വെബ്‌സൈറ്റ് കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നു മോഹന്‍ലാല്‍ പറഞ്ഞു. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ വെബ്‌സൈറ്റില്‍ നിരവധി പുതിയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ സ്വകാര്യശേഖരത്തില്‍നിന്നുള്ള ചിത്രങ്ങള്‍, കലാസൃഷ്ടികള്‍, പെയിന്റിങ്ങുകള്‍ എന്നിവയും ടെറിട്ടോറിയല്‍ ആര്‍മിയിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്.



കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, സംവിധായകരായ ഷാജി എന്‍. കരുണ്‍, പ്രിയദര്‍ശന്‍, മേജര്‍ രവി, ടി.കെ. രാജീവ്കുമാര്‍, കെ. മധു, നടന്‍മാരായ മധു, നെടുമുടി വേണു, മണിയന്‍പിള്ള രാജു, പി. ശ്രീകുമാര്‍, ഗായകരായ എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍, നിര്‍മാതാവ് രഞ്ജിത്, നാടകസംവിധായകന്‍ പ്രശാന്ത് നാരായണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends