തെലുങ്ക് യുവ നടനുമായ് അനുപമ പ്രണയത്തില്‍...

പ്രേമം ചിത്രത്തിലൂടെ മലയാളത്തില്‍ ഹിറ്റായി, തുടര്‍ന്നു തെലുങ്കില്‍ എത്തിയ അനുപമ പരമേശ്വരനും ഗോസിപ്പ് കഥയിലെ നായികയായിരിക്കുകയാണ്. തെലുങ്കിലെ ഒരു യുവനടനുമായി നടി പ്രണയത്തിലാണെന്നു ഗോസിപ്പുകാര്‍ പറയുന്നു. തെളിവുകള്‍ നിരത്തിയാണ് ഇവര്‍ ഇതു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. എങ്കേയും എപ്പോതും എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ശര്‍വാനന്ദാണ് അനുപമയുടെ ഗോസിപ്പ് കഥയിലെ നായകന്‍. അനുപമയുടെതായി ഏറ്റവും ഒടുവില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രമാണു ശതമാനം ഭവതി.
നൂറ് വര്‍ഷം ഒന്നിച്ചു ജീവിക്കു എന്നതാണ് ഈ പേരിന്റെ അര്‍ത്ഥം. ചിത്രത്തില്‍ ശര്‍വാനന്ദാണ് അനുവിന്റെ നായകന്‍. സിനിമ ഇപ്പോള്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഒരു അഭിമുഖത്തില്‍ നായകന്മാരേക്കുറിച്ച് ചോദിച്ചപ്പോള്‍ ശര്‍വാനന്ദിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അനു വാചാലയായി.

ഇതും പാപ്പരാസികള്‍ നോട്ട് ചെയ്തിരുന്നു. തനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ശര്‍വാനന്ദ് ആണെന്നു അനു പറഞ്ഞിരുന്നു. മൂന്നു തെലുങ്കു ചിത്രമാണ് അനുപമ ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്നിലും ഡബ്ബ് ചെയ്തും അനു തന്നെ. തെലുങ്ക് പഠിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ശര്‍വാനന്ദിനെ മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തെലുങ്കു പഠിച്ചു എന്നായിരുന്നു മറുപടി.
അഭിമുഖത്തിനെത്തിയ ഇരുവരുടെയും ശരീരഭാഷയും പാപ്പരാസികള്‍ നോട്ടമിട്ടിരുന്നു. മലയാള ചിത്രമായ ജോമോന്റെ സുവിശേഷങ്ങളും തെലുങ്ക് ചിത്രം ശതമാനം ഭവതിയും ഒരുമിച്ചാണു റിലീസ് ചെയ്തത്. എന്നാല്‍ ഫേസ്ബുക്കില്‍ അനു കൂടുതല്‍ പ്രമോഷന്‍ നല്‍കിരിക്കുന്നതു ശതമാനം ഭവതിക്കായിരുന്നു എന്നും പറയുന്നു.
https://www.facebook.com/Malayalivartha






















