Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ആ പ്രണയത്തെ കുറിച്ച് ലെന പറയുന്നു

20 MARCH 2017 01:12 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്ത് ഇപ്പോള്‍ പ്രണയവും പ്രണയ വിവാഹവും വിവാഹ മോചനവുമൊന്നും ആരാധകരെ ഞെട്ടിക്കാറില്ല. സര്‍വ്വ സാധാരണമായി മാറിയിരിയ്ക്കുന്നു. എന്നാല്‍ നടി ലെനയുടെ വിവാഹം കഴിഞ്ഞതും വിവാഹ മോചനം നേടിയതുമൊന്നും അധികമാര്‍ക്കും അറിയില്ലായിരുന്നു. അതുമൊരു പ്രണയ വിവാഹമായിരുന്നു..

ഇന്നും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന നടിയാണ് ലെന. അഭിലാഷുമായി വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും മനസ്സില്‍ പ്രണയമുണ്ട്. ലെനയുടെ ആദ്യത്തെ പ്രണയമായിരുന്നു അത്.. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ആ പ്രണയത്തെ കുറിച്ച് ലെന പറയുന്നു

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിയ്ക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സ്‌കൂളില്‍ എവിടെ പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും. വീട്ടിലേക്കുള്ള യാത്രയില്‍ സൈക്കിളില്‍ പിന്തുടരും. പിന്നെ എനിക്കും തോന്നി ഒന്ന് പ്രണയിച്ചാല്‍ എന്താണെന്ന്. സ്‌കൂളില്‍ എല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോള്‍ ഞങ്ങളും അത് അംഗീകരിച്ചു.

ഈ പ്രണയത്തെ കുറിച്ച് ഞാന്‍ എന്റെ അനുജത്തിയോട് പറഞ്ഞിരുന്നു. പക്ഷെ പ്രണയം ഒരിക്കലും പഠനത്തെ ബാധിക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ശരിക്കും ഒരു കാഞ്ചന - മൊയ്തീന്‍ പ്രണയം പോലെ തമ്മില്‍ എന്നും കാണും. സ്‌കൂളില്‍ ആരുമറിയാതെ നോക്കും. ഒരേ ക്ലാസില്‍ അല്ലാത്തത് കൊണ്ട് ഇടവേളകളില്‍ വരാന്തയിലൂടെ ഇറങ്ങി നടക്കുമ്പോള്‍ ഒരു ചിരി സമ്മാനിക്കും. നിഷ്‌കളങ്കവും പവിത്രവുമായ പ്രണയം.. ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രണയിച്ചു..

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും വീട്ടില്‍ ഫോണ്‍ കിട്ടി. പിന്നെ ഫോണിലായി പ്രണയം. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. വീട്ടില്‍ ആരെങ്കിലും ഫോണെടുത്താല്‍ റോങ് നമ്പര്‍ എന്ന് പറഞ്ഞ് കട്ടാക്കും. കുഞ്ഞു കുഞ്ഞു കള്ളത്തരങ്ങള്‍ കാണിക്കും. നമ്മള്‍ എന്തോ വലിയ സംഭവമാണെന്ന് കാണിക്കാന്‍ ഈ കള്ളത്തരങ്ങള്‍ കൂടിയേ തീരൂ എന്ന് ചിന്തിക്കുന്ന കുട്ടിക്കാലം.

എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ പ്രണയം ഞാന്‍ വീട്ടില്‍ അമ്മയോട് പറഞ്ഞു. ഈ പ്രായത്തില്‍ ഇതൊക്കെയുണ്ടാവും, പക്ഷെ പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് ഞങ്ങള്‍ രണ്ടാളും പാലിച്ചു. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഫസ്റ്റ് റാങ്ക് ഹോള്‍ഡറായി. ഞാന്‍ പത്താം ക്ലാസിലെത്തിയപ്പോഴേക്കും അഭിലാഷ് ബവന്‍സിലേക്ക് മാറി. പിന്നെ സംസാരം ഫോണിനെ ആശ്രയിച്ചായിരുന്നു.

ഞങ്ങള്‍ തമ്മില്‍ പ്രണയ സംസാരങ്ങള്‍ കുറവായിരുന്നു. വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമെല്ലാം അതില്‍ പെടും. പ്രണയം അന്നും ഇന്നും മധുരമാണ്. അനുഭവിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന വികാരം- ലെന പറഞ്ഞു.

2014 ജനുവരി 16 നായിരുന്നു ലെനയുടെയും അഭിലാഷ് എസ് കുമാറിന്റെയും വിവാഹം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളാണ് അഭിലാഷ്. എന്നാല്‍ തിരിച്ചറിവെത്തുന്നതിന് മുന്‍പ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോള്‍ അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (19 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (32 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (44 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (58 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

Malayali Vartha Recommends