Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മില്‍ പിരിഞ്ഞു; പല്ലിശ്ശേരി വെളിപ്പെടുത്തുന്നു

22 MARCH 2017 09:54 AM IST
മലയാളി വാര്‍ത്ത

ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ ഒരുപാട് കഥകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഏവരേയും ഞെട്ടിച്ചുകൊണ്ട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോള്‍ വീണ്ടും ഏറെ കഥകള്‍ പ്രചരിച്ചു. എന്നാലിപ്പോള്‍ കഥയല്ല, കാര്യമാണെന്ന് പറഞ്ഞ് സിനിമ ലേഖകന്‍ പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതിയ കാര്യങ്ങല്‍ കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകും. ഇക്കഥകളെല്ലാം പല്ലിശ്ശേരി എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിനുള്ള ഉത്തരവും തേടി പോകേണ്ടി വന്നു. മഞ്ജു വാര്യരേയും കാവ്യ മാധവനേയും ഒരേ സമയം ഭാര്യമാരാക്കണം എന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്താണ് ഇതിലെ സത്യം?


അഭ്രലോകം എന്ന പേരില്‍ പല്ലിശ്ശേരി സിനിമ മംഗളത്തില്‍ ഒരു കോളം എഴുതുന്നുണ്ട്. അതിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ദിലീപിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയെന്നാണ് ഇത്തവണ പല്ലിശ്ശേരി തുറന്നെഴുതുന്നത്. കാവ്യാമാധവന്‍ തന്നെയാണ് കഥയിലെ വില്ലത്തിയെന്നാണ് പല്ലിശ്ശേരി കുറിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ സിനിമാ ലോകത്തെ ഈ കഥകളും ചര്‍ച്ചയാക്കുന്ന തരത്തിലാണ് അഭ്രലോകത്തിലെ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലുകള്‍.

താന്‍ ദിലീപിന് എതിരാണെന്ന് പലരും പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് മഞ്ജു വിവാഹ മോചനത്തിലെ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും പല്ലിശ്ശേരി വിശദീകരിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു.

അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓര്‍ക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്.

അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോണ്‍ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്.

ബോംബ് എന്നാല്‍ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ. കാവ്യ ഇനി എന്തുചെയ്യുമെന്ന് അവര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി പറയുന്നു. അരു സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവള്‍ക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞത്രേ. ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടതെന്നും കുറിക്കുന്നു.

മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തു ചേരാന്‍ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയില്‍ ഭാവന താക്കോല്‍ കൊടുത്തു. ഇരുവരും മുറിയില്‍ കയറി കതകടയ്ക്കുന്നത് ചില നടികള്‍ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങള്‍ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടന്‍ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.

കൂട്ടുകാരികളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത് എന്നിവര്‍ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവര്‍ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയില്‍ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങള്‍ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. മഞ്ജുവന്റെ പൊട്ടിക്കരച്ചില്‍ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാന്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോള്‍ എനിക്കവളെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്.

എന്റെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാല്‍ സിനിമയില്‍ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം. എന്നാല്‍ അവള്‍ നമുക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവള്‍ ഉണ്ടാകുമെന്നും എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി കുറിക്കുന്നു. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

നടിയുടെ സംഭവത്തില്‍ തന്നെ കുടുക്കാന്‍ മുംബൈയിലെ പത്രം ശ്രമിച്ചെന്ന് ദിപീല് പറയുന്നു. ഇത് മഞ്ജുവിനെ ലക്ഷ്യമിട്ടാണ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. നടിയെ ആക്രമിക്കപ്പെട്ട കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും ദിലീപും മഞ്ജുവും തമ്മിലെ വാക് പോര് തുടരുമെന്നാണ് പല്ലിശ്ശേരിയുടെ വിലയിരുത്തല്‍. മഞ്ജുവിനെ ഔട്ടാക്കാന്‍ ദിലീപും ദിലീപിനെ ഔട്ടാക്കാന്‍ മഞ്ജുവും ഏതറ്റം വരേയും പോകും. ഇതിനിടെയില്‍ 17 വയസ്സുള്ള മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇരുവരും ഓര്‍ക്കണമെന്നും പല്ലിശ്ശേരി അഭ്രലോകമെന്ന പംക്തിയില്‍ കുറിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (19 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (32 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (44 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (58 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

Malayali Vartha Recommends