Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

ദിലീപ് ഗൂഢാലോചനാ ആരോപണം ഉയര്‍ത്തിയത് മഞ്ജു വാര്യര്‍ക്കെതിരെ; പല്ലിശ്ശേരി വെളിപ്പെടുത്തല്‍ തുടരുന്നു...

23 MARCH 2017 01:14 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമ വിചാരണയ്ക്ക് ഇരയാകേണ്ടി വന്ന ആളാണ് ജനപ്രിയ നായകന്‍. ഒടുവില്‍ ദിലീപ് തന്നെ ഈ വിഷയത്തില്‍ പരസ്യമായി രംഗത്ത് വന്നു. ദിലീപിന്റെ പേര് പറയാതെ ഒരു ഇംഗ്ലീഷ് പത്രം ആയിരുന്നു വ്യക്തമായ സൂചനകള്‍ നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേരളത്തിലെ പ്രമുഖ ഇടത് നേതാവിന്റെ മക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു ആ വാര്‍ത്ത. പിന്നീട് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ദിലീപിനെതിരെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കി. ഇതോടെ ദിലീപ് രൂക്ഷമായി പ്രതികരിച്ചു. സിനിമ മംഗളത്തില്‍ മുതിര്‍ന്ന സിനിമ ലേഖന്‍ പല്ലിശ്ശേരി ദിലീപിനെതിരെ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതി. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ലക്കത്തിലാണ് മറ്റ് ചില കാര്യങ്ങള്‍ കൂടി ആരോപിക്കുന്നത്. ദിലീപ് ഗൂഢാലോചനാ ആരോപണം ഉയര്‍ത്തിയത് മഞ്ജു വാര്യര്‍ക്കെതിരെയാണെന്നാണ് ഇപ്പോള്‍ പല്ലിശ്ശേരി പറയുന്നത്. 

നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ പ്രമുഖ നടനാണെന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ വന്നത്. ഡിഎന്‍എ എന്ന മുബൈ പത്രത്തില്‍ ആയിരുന്നു ആദ്യം ഇത്തരം ഒരു ആരോപണം ഉയര്‍ന്നത്. പ്രമുഖ നടന് മാത്രമല്ല, കേരളത്തിലെ പ്രധാനപ്പെട്ട ഇടത് നേതാവിന്റെ രണ്ട് മക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന രീതിയില്‍ ആയിരുന്നു ആ വാര്‍ത്ത. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രമുഖ നടന്‍ ദിലീപ് ആണെന്നും, നേതാവിന്റെ മക്കളില്‍ ഒരാള്‍ ബിനീഷ് കോടിയേരിയാണെന്നും പ്രചാരണം ഉയര്‍ന്നു. രണ്ട് പേരും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. പ്രമുഖ നടന്റെ ആലുവയിലെ വസതിയില്‍ എത്തി പോലീസ് ചെയ്തു എന്ന രീതിയില്‍ മാതൃഭൂമിയപം മനോരമയും അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോഴാണ് സഹികെട്ട് ദിലീപ് പരസ്യമായി രംഗത്ത് വന്നത്.

ആലുവയില്‍ വീടുന്ന സിനിമ നടന്‍മാരെയെല്ലാം താന്‍ വിളിച്ച് അന്വേഷിച്ചു എന്നും ആരുടെ വീട്ടിലും പോലീസ് എത്തിയിട്ടില്ല എന്നും ആയിരുന്നു ദിലീപിന്റെ പ്രതികരണം. തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയെ ദിലീപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യംചെയ്യുകയോ അദ്ദേഹത്തില്‍ നിന്ന് മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി. വ്യാജ പ്രചാരണം സംബന്ധിച്ച് ദിലീപ് പോലീസില്‍ പരാതി നല്‍കുകയും അക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിനിടെയാണ് ദിലീപ് പൊട്ടിത്തെറിച്ചത്.

 

മുംബൈ ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് പത്രം ആണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ എന്നായിരുന്നു ദിലീപ് പറഞ്ഞത്. മുംബൈ കേന്ദ്രമായുള്ള പത്രത്തിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ചത് വഴി ദിലീപ് ലക്ഷ്യം വച്ചത് മഞ്ജു വാര്യരെ ആണെന്നാണ് ഇപ്പോള്‍ സിനിമ മംഗളത്തില്‍ പല്ലിശ്ശേരി എഴുതുന്നത്. എന്താണ് അതിന് കാരണം?

ബോംബേയില്‍ താമസിക്കുന്ന പരസ്യ ചിത്രങ്ങള്‍ സംവധാനം ചെയ്യുന്ന ശ്രീകുമാറിന്റെ പേര് പറയാതെ ദിലീപ് പറയുകയായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. ദിലീപ് അങ്ങനെ പറഞ്ഞപ്പോള്‍ തന്നെ അതിന് പിന്നില്‍ കരുക്കള്‍ നീക്കിയത് മഞ്ജു വാര്യര്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുകയല്ലേ എന്നാണ് പല്ലിശ്ശേരിയുടെ ചോദ്യം. എന്തായാലും ഒരുകാര്യം സത്യമാണ്. കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും, പ്രതിയെ ശിക്ഷിച്ചാലും ഇല്ലെങ്കിലും മുന്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശക്തി മത്സരം തുടര്‍ന്നുകൊണ്ടിരിക്കും. മഞ്ജുവിനെ ഔട്ടാക്കാന്‍ ദിലീപും, ദിലീപിനെ ഔട്ടാക്കാന്‍ മഞ്ജുവും ഏതറ്റം വരേയും പോകുമെന്നാണ് ചൂടുള്ള വാര്‍ത്ത- പല്ലിശ്ശേരി എഴുതിയത് ഇങ്ങനെയാണ്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം പുറത്തിറങ്ങിയ സിനിമ മംഗളം ലക്കങ്ങളില്‍ എല്ലാം തന്നെ ദിലീപിനെ പരസ്യമായി ലക്ഷ്യം വക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. പല്ലിശ്ശേരി തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലായിരുന്നു ഇതെല്ലാം ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നു എന്ന ആരോപണവും പല്ലിശ്ശേരി ഉന്നയിച്ചിരുന്നു. സുനിയുടെ ബന്ധു പറഞ്ഞു എന്ന രീതിയില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (52 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (2 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (2 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (3 hours ago)

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...  (3 hours ago)

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (4 hours ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (4 hours ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (5 hours ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (5 hours ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (5 hours ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (6 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (6 hours ago)

Malayali Vartha Recommends