Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

''മരിക്കുന്നതിന് മുന്‍പ് മോഹന്‍ലാലിനെ നേരിട്ട് കാണണമെന്നാഗ്രഹിച്ചയാളാണ് ഞാന്‍; മഞ്ജു സുനില്‍ പറയുന്നു

23 MARCH 2017 05:07 PM IST
മലയാളി വാര്‍ത്ത

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെ ജീവനുതുല്യം സ്നേഹിക്കുന്ന സിസിലി എന്ന എല്‍.ഡി. ക്ലാര്‍ക്കിനെ, സിനിമ കണ്ടവര്‍ മറക്കില്ല. ഉലഹന്നാന്റെ സാമീപ്യമായിരുന്നു സിസിലിയുടെ സന്തോഷം. ചിത്രത്തിലെ സിസിലിയെ അതിമനോഹരമായി അവതരിപ്പിച്ച മഞ്ജു സുനില്‍ മോഹന്‍ലാലിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച് പറയുന്നു.

''മരിക്കുന്നതിന് മുന്‍പ് മോഹന്‍ലാലിനെ നേരിട്ട് കാണണമെന്നാഗ്രഹിച്ചയാളാണ് ഞാന്‍. പോയവര്‍ഷം കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു. മുഖം കാണാന്‍ പറ്റിയില്ല. വെള്ള പാന്റിട്ട കാല്‍ മാത്രം കണ്ടു. അങ്ങനെ നില്‍ക്കുമ്പോഴാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സംവിധായകന്‍ ജിബു സാര്‍ വിളിച്ചത്. അത് സ്വപ്നമാണോ എന്നുവരെ തോന്നിപ്പോയി.

അങ്ങനെയിരിക്കെ ഞാനും സുനിച്ചേട്ടനും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ആക്‌സിഡന്റ് പറ്റി. തല, കൈമുട്ട്, കവിള്‍ എന്നിവ കീറിപ്പോയി. ഷൂട്ടിങ്ങിന് രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ലാലേട്ടനൊപ്പമുള്ള അവസരം കൈവിട്ട്‌പോയെന്നുതന്നെ വിചാരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ഷൂട്ടിങ് പത്തു ദിവസം മാത്രമേ ബാക്കിയുള്ളൂ. അപ്പോഴേക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ആക്സിഡന്റ് വിവരം പറഞ്ഞപ്പോള്‍ വന്നുകാണാന്‍ സംവിധായകന്‍ പറഞ്ഞു. കോഴിക്കോട് വന്ന് മേക്കപ്പ് ടെസ്റ്റ് നടത്തി. മുഖം നീരുവന്ന് കരുവാളിച്ചിരുന്നു. അതിനനുസരിച്ച് മേക്കപ്പ് ചെയ്ത് കളര്‍ ടോണ്‍ ചെയ്തു.

ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ നേരിട്ട് കണ്ടത്. പേടിച്ച് അടുത്തു ചെന്നപ്പോള്‍ ആക്സിഡന്റിന്റെ കാര്യമെല്ലാം തിരക്കി. ഒക്കെ ശരിയാകും ധൈര്യമായിരിക്കാന്‍ പറഞ്ഞു. കോമ്പിനേഷന്‍ ഷോട്ടിനിടയില്‍ ചോദിക്കും.''സത്യം പറ. കെട്ടിയോന്‍ തന്നെ വണ്ടിയില്‍നിന്നും തള്ളിയിട്ടതല്ലേ...' എന്നൊക്കെ... ഷൂട്ടിങ് കാലം പെട്ടെന്നുതീര്‍ന്നുപോയി. ആ തിരക്കിനിടയില്‍ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ കഴിഞ്ഞില്ല. അപ്പോഴും ലാലേട്ടന്റെ കൈയില്‍ ഉമ്മകൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നതാണ് സന്തോഷം. കൈയില്‍ ചുംബിക്കുന്ന സീന്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു.''ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ല.'' എന്നൊക്കെ... ലാല്‍സാറിന്റെ ആരാധികയായ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണ്.



സാമ്പത്തിക പരാധീനതയനുഭവിക്കുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ഡാന്‍സിനോടായിരുന്നു എനിക്ക് കമ്പം. പക്ഷേ, അന്നത്തെ ജീവിതസാഹചര്യത്തില്‍ അതിനൊന്നും കഴിഞ്ഞില്ല. എന്നാലും നല്ല പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ അതിനൊപ്പം ചുവട് വെക്കും. കിഴക്കമ്പലം ബത്‌ലഹേം സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിപ്പലച്ചന്‍ എന്റെ ഡാന്‍സ് കണ്ടു. മകളെ ഡാന്‍സ് പഠിപ്പിക്കണം. നല്ല താളബോധമുണ്ട് എന്ന് ഫാദര്‍ അമ്മയെ വിളിച്ച് പറഞ്ഞു. ഞങ്ങളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍ എന്റെ ഡാന്‍സ് പഠനം ഫാദര്‍ സ്പോണ്‍സര്‍ ചെയ്തു. അങ്ങനെ നാലാംക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ ഡാന്‍സ് പഠിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends