Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

നീതിപീഠവും ബന്ധുക്കളും കൈവിട്ട ബബിതയുടെ കുടുംബത്തിന് ടേക്ക് ഓഫ് ടീം

25 MARCH 2017 02:16 PM IST
മലയാളി വാര്‍ത്ത

നേഴ്‌സുമാരുടെ ദുരിത കഥ പറയുന്ന ടേക്ക് ഓഫ് സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തിയത് കോടതിയുത്തരവ് പ്രകാരം പോലീസ് ബലമായി വീട്ടില്‍ നിന്നിറക്കി വിട്ട കാഞ്ഞിരപ്പള്ളി സ്വദേശികളായ ബബിതയുടെയും മകള്‍ സൈബയുടെയും അടുത്തേക്കാണ്. വെറുതെ അവരെ കണ്ടുമടങ്ങുകയായിരുന്നില്ല അവര്‍ ചെയ്തത്. പകരം ഇവര്‍ക്ക് ജീവിതത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്നും ലഭ്യമാക്കുമെന്ന ഉറപ്പും നല്‍കി.

വീട് നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും ചേര്‍ന്ന് ബബിതക്ക് കൈമാറി. സൈബയുടെ പ്ലസ് ടുവരെയുള്ള പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഫഹദ് ഫാസില്‍ അറിയിച്ചെന്ന പ്രഖ്യാപനവും ഉണ്ടായി. ചടങ്ങില്‍ സിനിമയുടെ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലാണ് സൈബ പഠിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. അതിനായുള്ള തുടക്കമായി ഇതിനെ കണ്ടാല്‍ മതി. നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഏതാവശ്യത്തിനും വിളിക്കാനായി തന്റെ പേഴ്‌സണല്‍ നമ്പറും ബബിതക്ക് കൈമാറിയശേഷമാണ് കുഞ്ചാക്കോ ബോബന്‍ മടങ്ങിയത്.


കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ധനകുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഈ കുടുംബത്തിന് ടേക്ക് ഓഫ് ടീമിന്റെ വകയായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ആന്റണി പ്രഖ്യാപിച്ചിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം കൈമാറിയത്. കാഞ്ഞിരപ്പള്ളിയിലെ തിയേറ്ററില്‍ നിന്ന് സിനിമയ്ക്ക് കിട്ടുന്ന ഷെയര്‍ ഈ കുടുംബത്തിന് നല്‍കാമെന്നായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, സിനിമ ഇറങ്ങിയശേഷം മാത്രമെ ഇത് സാധിക്കുകയുള്ളു. ഇന്ന് തന്നെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് തീരുമാനിച്ചത്. ജമാ അത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി വീടുനിര്‍മ്മിച്ചു നല്‍കുമെന്നും ജമാ അത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം പാറയ്ക്കല്‍ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചിട്ടുണ്ട്. ഭാരവാഹികള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 minute ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (11 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (23 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (31 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (58 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends