Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

വിവാഹ ശേഷം സിനിമയില്‍ നിന്ന് പിന്മാറിയ കനകയുടെ ആരും അറിയാത്ത കഥകള്‍

27 MARCH 2017 05:02 PM IST
മലയാളി വാര്‍ത്ത

മുന്‍കാല നടി ദേവികയുടെ മകളാണ് കനക. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്കാന്ത്, പ്രഭു എന്നീ തെന്നിന്ത്യന്‍ പ്രമുഖരുടെ കൂടെ അഭിനയിച്ച നടിയുടെ ആദ്യ ചിത്രം കരകാട്ടക്കാരനായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം. ചിത്രം തിയേറ്ററുകളില്‍ വിജയമായതോടെ നടിയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാനും കഴിഞ്ഞു.

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിലും തിളങ്ങി. തുടക്കത്തില്‍ തന്നെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ച നടി കൂടിയാണ്. മലയാളത്തിലും തമിഴിലും നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച് തീര്‍ത്ത നടി വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്മാറി. ജീവിത പ്രശ്നങ്ങളാണ് കനക സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണം എന്നാണ് പറയുന്നത്.

ഗംഗൈ അമരന്‍ സംവിധാനം ചെയ്ത കരകാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് കനക സിനിമയില്‍ എത്തുന്നത്. റൊമാന്റിക് ഡ്രാമഡി ചിത്രമായ കരകാട്ടക്കാരന്റെ തിരക്കഥ ഒരുക്കുന്ന സമയത്താണ് നടി ദേവിക ഗംഗൈ അമരനെ കാണാന്‍ എത്തുന്നത്. താന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഗംഗൈ അമരന്റെ സാന്നിധ്യത്തിന് വേണ്ടിയായിരുന്നു ആ സന്ദര്‍ശനം. മകള്‍ കനകയുമുണ്ടായിരുന്നു കൂടെ.

താന്‍ ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാകട്ടെ. അതിന് ശേഷം ഞാന്‍ വരാമെന്നായിരുന്നു ഗംഗൈ അമരന്റെ മറുപടി. എന്നാല്‍ മകള്‍ കനകയെ കണ്ട ഗംഗൈ അമരന്‍ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. അതായിരുന്നു കരകാട്ടക്കാരന്‍. ചിത്രം ബോക്സോഫീസില്‍ ഹിറ്റായി. സിനിമയില്‍ നിന്ന് വിട്ടതോടെ നടി വ്യക്തി ജീവിതത്തിലും ചില പ്രശ്നങ്ങള്‍ അനുഭവിച്ചു. അമ്മ ദേവിക കാരണമാണ് കനകയുടെ ജീവിതം നശിച്ചതെന്ന് സിനിമാ നിരൂപകന്‍ പല്ലിശ്ശേരി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു

ആദ്യത്തെ ചിത്രത്തിന് ശേഷം നടിയെ തേടി അന്യഭാഷയില്‍ നിന്നുമൊക്കെയായി ഒട്ടേറെ അവസരങ്ങള്‍ വന്നു. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദറാണ് നടിയുടെ ആദ്യ ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു. ഈ മഴ തന്‍ മഴ എന്ന ചിത്രത്തിന് ശേഷം നടി അഭിനയം നിര്‍ത്തുകയായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രേഖ എന്ന കഥാപാത്രത്തെയാണ് കനക അവതരിപ്പിച്ചത്. 2009ലാണ് കനക വിവാഹിതയായത്. യുഎസില്‍ എഞ്ചിനയറായ ജോലി നോക്കുന്നയാളാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്.

സിനിമയില്‍ കുറെ കാലം വിട്ട് നിന്നോടെ നടിയുടെ പേരില്‍ ഒട്ടേറെ ഗോസിപ്പുകളും പ്രചരിച്ച് തുടങ്ങി. ക്യാന്‍സര്‍ ബാധിച്ച് ആലപ്പുഴയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വാര്‍ത്തകളിലുണ്ടായിരുന്നത്. ആരും നോക്കാനില്ലാതെ ദുരവസ്ഥയിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രംഗത്ത് എത്തിയിരുന്നു.

ഏറെ കാലമായി സിനിമയില്‍ നിന്ന് വിട്ട് നിന്നതോടെയാണ് ഈ വാര്‍ത്തയും പ്രചരിച്ചത്. ഏറെ നാളായി ക്യാന്‍സര്‍ ബാധിതയായിരുന്ന നടി കനക മരണത്തിന് കീഴടങ്ങിയെന്നായിരുന്നു വാര്‍ത്തകളില്‍ പ്രചരിച്ചത്. 2013ലാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്ത് വരുന്നത്. അടുത്തിടെ നടി മരിച്ചുവെന്ന് പറഞ്ഞ് വീണ്ടും വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രംഗത്ത് എത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചാല്‍ കേസ് കൊടുക്കുമെന്നായിരുന്നു കനക പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 minute ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (11 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (23 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (31 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (58 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends