Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

ദിലീപ് കാവ്യ ബന്ധത്തില്‍ മകള്‍ക്ക് സ്ഥാനം കുറയുന്നു; കല്ല്യാണി മഞ്ജുവിന്റെ അടുത്തേക്ക്

28 MARCH 2017 09:57 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളും 17 വയസ്സുക്കാരിയുമായ മീനക്ഷി അവസാനം അമ്മയുടെ അടുക്കലേയ്ക്ക് പോകുന്നു. മംഗളം സിനിമയിയൂടെ സിനിമ മേഖലയിലെ ഒട്ടനവധി ഉള്ളുകളികള്‍ തുറന്നെഴുതിയ പല്ലിശ്ശേരിയുടെ പുതിയ വെളിപ്പെടുത്തലാണിത്. ദിലീപിന്റെ വിവാഹത്തിന് പച്ചക്കൊടി കാട്ടി എല്ലാറ്റിനും കൂടെനിന്ന മീനാക്ഷിക്ക് വൈകാതെ ഒരു സത്യം മനസ്സിലായി ജീവനില്‍ ജീവനായി തന്നെ സ്‌നേഹിച്ച അച്ഛന്റെ സ്‌നേഹം പങ്കുവച്ചിരിക്കുന്നു. അതു മീനാക്ഷിക്കു സഹിക്കാന്‍ കഴിഞ്ഞില്ല എന്നാണ് സിനിമാവൃത്തങ്ങളിലെ ചര്‍ച്ച. മാത്രമല്ല, കാവ്യമാധവന്‍ ഗര്‍ഭിണിയാകുമെന്നും വൈകാതെ ഒരു കുഞ്ഞനുജനോ കുഞ്ഞനുജത്തിയോ വരുമെന്നും ഉറപ്പായി. അതോടെ സ്‌നേഹം പൂര്‍ണ്ണമായും തനിക്കും നഷ്ടപ്പെടുമെന്ന തോന്നലും ഇതിന് കാരണമായെന്ന് പല്ലിശേരി എഴുതുന്നു.


അമ്മയ്ക്ക് ആരുമില്ല. അമ്മയോടൊപ്പം താമസിക്കാനാണ് മീനാക്ഷിയുടെ ആഗ്രഹം. എന്നുവിചാരിച്ച് അച്ഛനോടുള്ള സ്‌നേഹത്തിന് ഒരുകുറവുമില്ല. ഇനി തനിക്ക് അച്ഛനും അമ്മയും വേണം. അച്ഛന് തിരക്ക് ഒഴിയുമ്പോള്‍ അവിടെ ചെന്ന് കുറച്ചുദിവസം താമസിക്കും. അച്ഛന്റെയും അമ്മയുടെയും അടുത്ത് മാറിമാറി താമസിക്കുമ്പോള്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും സ്‌നേഹവും ഉണ്ടാവുമെന്നും മീനാക്ഷി കരുതുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ അടുത്തേക്ക് മീനാക്ഷി പോകുന്നതെന്നാണ് പല്ലിശേരി എഴുതുന്നത്. മംഗളം സിനിമയിലൂടെ നടി ആക്രമിക്കപ്പെടതുമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക വിവരങ്ങളും പല്ലിശ്ശേരിയെന്ന മുതിര്‍ന്ന സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നു. പള്‍സര്‍ സുനിയും ദിലീപുമായുള്ള ബന്ധം പോലും തുറന്നെഴുതി. ഇത് പലവിധത്തിലെ വിവാദ കൊടുങ്കാറ്റും സൃഷ്ടിച്ചു.

 

എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയെന്നാണ് പല്ലിശ്ശേരി കഴിഞ്ഞ ആഴ്ച തുറന്നെഴുതിയത്. കാവ്യാമാധവന്‍ തന്നെയാണ് കഥയിലെ വില്ലത്തിയെന്നാണ് പല്ലിശ്ശേരി കുറിച്ചത്. അതിന് പിന്നാലെയാണ് മകള്‍ ദിലീപിനെ വിട്ട് മഞ്ജുവിനെ തേടിപോകുമെന്ന വാര്‍ത്തയെഴുതുന്നത്. വിവാഹ മോചനത്തിലെ തുറന്നെഴുത്ത് ഇങ്ങനെയായിരുന്നുമഞ്ജുവാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓര്‍ക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു.

 

എന്നാല്‍ താന്‍ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്. അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോണ്‍ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ബോംബ് എന്നാല്‍ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ.



കാവ്യ ഇനി എന്തുചെയ്യുമെന്ന് അവര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി കുറിക്കുന്നു. അരു സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവള്‍ക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞത്രേ. ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടതെന്നും കുറിക്കുന്നു. മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തു ചേപാന്‍ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയില്‍ ഭാവന താക്കോല്‍ കൊടുത്തു. ഇരുവരും മുറിയില്‍ കയറി കതകടയ്ക്കുന്നത് ചില നടികള്‍ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങള്‍ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടന്‍ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.


കൂട്ടുകാരികളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത് എന്നിവര്‍ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവര്‍ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയില്‍ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങള്‍ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. മഞ്ജുവന്റെ പൊട്ടിക്കരച്ചില്‍ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാന്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോള്‍ എനിക്കവളെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി എഴുതിയത്.

എന്റെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാല്‍ സിനിമയില്‍ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം. എന്നാല്‍ അവള്‍ നമുക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവള്‍ ഉണ്ടാകുമെന്നും എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി കുറിക്കുന്നു. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

നടിയുടെ സംഭവത്തില്‍ തന്നെ കുടുക്കാന്‍ മുംബൈയിലെ പത്രം ശ്രമിച്ചെന്ന് ദിപീല് പറയുന്നു. ഇത് മഞ്ജുവിനെ ലക്ഷ്യമിട്ടാണ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. നടിയെ ആക്രമിക്കപ്പെട്ട കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും ദിലീപും മഞ്ജുവും തമ്മിലെ വാക് പോര് തുടരുമെന്നാണ് പല്ലിശ്ശേരിയുടെ വിലയിരുത്തല്‍. മഞ്ജുവിനെ ഔട്ടാക്കാന്‍ ദിലീപും ദിലീപിനെ ഔട്ടാക്കാന്‍ മഞ്ജുവും ഏതറ്റം വരേയും പോകും. ഇതിനിടെയില്‍ 17 വയസ്സുള്ള മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇരുവരും ഓര്‍ക്കണമെന്നും പല്ലിശ്ശേരി അഭ്രലോകമെന്ന പംക്തിയില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് മകളുടെ മനംമാറ്റത്തിലെ വെളിപ്പെടുത്തലെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 minute ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (11 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (23 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (31 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (58 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends