Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

ഗ്രേറ്റ് ഫാദറി'ന്റെ രംഗങ്ങള്‍ പുറത്തായതില്‍ മമ്മൂട്ടി ഫാന്‍സിന് ആശങ്ക

28 MARCH 2017 03:27 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റര്‍നെറ്റിലെത്തിയത്. മമ്മൂട്ടിയും സ്നേഹയും തമ്മിലെ രംഗമാണ് പുറത്തായത്. വികാരപരമായ ചിത്രത്തിലെ അതിനിര്‍ണ്ണായക ഭാഗമാണ് പുറത്തായത്. ഇത് വാട്‌സ് ആപ്പിലും ഫെയ്സ് ബുക്കിലും അതിവേഗം പ്രചരിക്കുകയാണ്. മറ്റെന്നാളാണ് സിനമിയുടെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായാണോ ഈ ഭാഗങ്ങള്‍ പുറത്തുവന്നതെന്ന സംശയവും ഉണ്ട്. സെന്‍സര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നതാണ് ചട്ടം.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇത് പുറത്തു പോയതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മനപ്പൂര്‍വ്വം പുറത്തുവിട്ടതാണോ എന്ന സംശയവും സജീവമാകുന്നത്. ഇതോടെ സിനിമയുടെ മറ്റ് ഭാഗങ്ങളും പുറത്തേക്ക് പോയോ എന്നും സംശയമുണ്ട്. അങ്ങനെ വന്നാല്‍ ഏറെ പ്രതീക്ഷകളുള്ള ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തന്നെ വ്യാജ സിഡിയും മറ്റും ഇറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവുമൊന്നും ഇതിനെ കാര്യമായി കാണുന്നില്ലെന്നാണ് സൂചന.

പ്രേക്ഷകരും മമ്മുട്ടി ആരാധകരും ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. മമ്മുട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. സ്നേഹയാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ നായിക. ബേബി അനിഘ മമ്മുട്ടിയുടെ മകളായും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ചിത്രീകരണ ശൈലിയായാണ് മോഹന്‍ലാലിനെ ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ കൈയടി നേടിയ ചിത്രം തിയറ്ററിലും പ്രേക്ഷകരുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഹനീഫ് അദേനിയുടെ പ്രഥമ സംവിധാന സംരംഭമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രം തിയറ്ററിലെത്തുന്നതിന് മുമ്പേ ഹനീഫിന് ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഗ്രേറ്റ് ഫാദറിന്റെ അവതരണം ഇഷ്ടമായ മോഹന്‍ലാല്‍ അഭിനന്ദിച്ചതാണ് കാരണം. മമ്മുട്ടിയെ നായകനാക്കി ആദ്യ ചിത്രമൊരുക്കിയ ഹനീഫ് അദേനിയുടെ രണ്ടാം ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം.

ദ ഗ്രേറ്റ് ഫാദറില്‍ ആകൃഷ്ടനായ മോഹന്‍ലാല്‍ തന്നെയാണ് ഹനീഫ് അദേനിയെ വിളിച്ച് ഡേറ്റ് നല്‍കയതെന്നാണ് സൂചന. മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മാര്‍ച്ച് 30 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 150 തിയേറ്ററുകളിലാണ് ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 15 മണിക്കൂറുക്കൊണ്ട് നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 minute ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (11 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (23 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (31 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (58 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends